തീപിടിക്കുന്ന ജലയാനങ്ങളെ രക്ഷിക്കാന്‍ ഇനി ഫയര്‍ ഫൈറ്റിംഗ് ബോട്ടുകള്‍
എരമല്ലൂര്‍: ഹൗസുബോട്ടുകള്‍ക്കും മറ്റും തീപിടിക്കുന്ന സംഭവം ആവര്‍ത്തിക്കുന്നതിനിടയില്‍ സുരക്ഷക്കായിഫയര്‍ ഫൈറ്റിംഗ് ബോട്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു.ബോട്ടുകള്‍ കത്തിനശിച്ച സംഭവങ്ങള്‍ വേമ്പനാട്ട് കായലില്‍ ആവര്‍ത്തിച്ചിരുന്നു.എന്നാല്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള രക്ഷാബോട്ടുകള്‍ നിര്‍മിക്കുന്നത്. ജലയാനങ്ങള്‍ക്ക് തീപിടിച്ചാല്‍ കായലില്‍ കുതിച്ചെത്തി തീ കെടുത്തുന്ന ഫയര്‍ ഫൈറ്റിംഗ് ബോട്ടുകള്‍ അരൂരിലാണ് നിര്‍മ്മിക്കുന്നത്.
കേരള പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശപ്രകാരം അരൂര്‍ സമുദ്ര ഷിപ്പായാര്‍ഡ് ആണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലുള്ള അഗ്നിശമന ബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. തീപിടിച്ച ജലയാനങ്ങളുടെ സമീപമെത്തി ജലാശയത്തില്‍ നിന്നുതന്നെ നേരിട്ട് വെളളം വലിച്ചെടുത്ത് തീ കെടുത്തുന്ന തരത്തിലുള്ള ബോട്ടാണിത്.
അഞ്ച് അടി നീളവും 15 അടി വീതിയുമുളള ഒരു ഫയര്‍ ഫൈറ്റിഗ് ബോട്ടിന് 75 ലക്ഷമാണ് നിര്‍മ്മാണച്ചെലവ്. 10 നോട്ടിക്കല്‍ മൈല്‍ വേഗമുളള ബോട്ടിന്റെ പ്രധാനഭാഗം കായല്‍ജലം വലിച്ചെടുക്കാനുളള പൈപ്പുകളും അനുബന്ധ ഉപകരണങ്ങളുമാണ്. ഡീസല്‍ എന്‍ജിന്‍, ജനറേറ്റര്‍ എന്നിവ ഉപയോഗിച്ചാണ് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെളളം പമ്പ് ചെയ്യുന്നത്. 360 ഡിഗ്രി കറക്കി വീശി തീ കെടുത്താവുന്ന നോസിലുകളാണ് പൈപ്പിലുള്ളത്. 100 മീറ്റര്‍ ദുരേയ്ക്ക് വെളളം തെറിപ്പിക്കാന്‍ ഇവയ്ക്ക് ശക്തിയുണ്ട്, കുത്തനെ 65 മീറ്ററോളം വെളളം ഉയര്‍ത്താനാവും.
ഹൗസ് ബോട്ടുകളുള്‍പ്പെടെയുളള ജലയാനങ്ങള്‍ക്ക് തീ പിടിച്ചാല്‍ കരയില്‍നിന്നുള്ള അഗ്നിശമന വാഹനങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. തീ പിടിക്കുന്ന ജലയാനങ്ങല്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയാണ് പതിവ്. ആലപ്പുഴ ജില്ലയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് തീ കെടുത്താവുന്ന ജലയാനങ്ങള്‍ നിര്‍മ്മിക്കണമെന്ന ആശയം രൂപപ്പെട്ടതെന്ന് സമുദ്ര ഷിപ്പ്‌യാര്‍ഡ് ചെയര്‍മാന്‍ ഡോ.എസ്.ജീവന്‍ പറഞ്ഞു.
ആദ്യ ഫയര്‍ ഫൈറ്റിങ് ബോട്ട് കുട്ടനാടിനുളളതാണെന്ന് പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ഇരു ബോട്ടുകളുടേയും നിര്‍മ്മാണം അവസാനഘട്ടത്തിലാണെന്നും ഉടന്‍ തന്നെ ഇവ നീറ്റിലിറക്കുമെന്നും ഡോ.എസ്.ജീവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."