യു.എ.ഇ രാജകുടുംബാംഗങ്ങള്‍ മുതല്‍ മലയാളത്തിലെ താരപ്രമുഖര്‍ വരെ; എം.എ യൂസുഫലിയുടെ സഹോദരന്റെ മകളുടെ വിവാഹ ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
യു.എ.ഇ രാജകുടുംബാംഗങ്ങള്‍ മുതല്‍ മലയാളത്തിലെ താരപ്രമുഖര്‍ വരെ; എം.എ യൂസുഫലിയുടെ സഹോദരന്റെ മകളുടെ വിവഹ ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ദുബൈ: താരപ്രഭയില്‍ മുങ്ങി വ്യവസായ പ്രമുഖന്‍ എം.എ യൂസുഫലിയുടെ സഹോദരന്റെ മകളുടെ വിവാഹ ചടങ്ങുകള്‍. യു.എ.ഇ രാജകുടുംബാംഗങ്ങള്‍ മുതല്‍ മലയാളത്തിലെ താരപ്രമുഖര്‍ വരെ പങ്കെടുത്ത ചടങ്ങുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പലവിധത്തിലുള്ള പൂക്കളാല്‍ അലംകൃതമായിരുന്നു വിവാഹവേദി.
മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ടോളറന്‍സ് ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. യുഎഇ സഹിഷ്ണതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി യൂനസ് ഹാജി അൽ ഖൂരി, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഖലീൽ മുഹമ്മദ് ഫൗലാദി, സൗദി അറേബ്യയിലെ ഒത്തൈം ഗ്രൂപ്പ് വൈസ് ചെയർമാൻ ഷെയ്ഖ് ഫഹദ് അൽ ഒത്തൈം, ഷെയ്ഖ് ഖാലിദ് അൽ സലൈമി, യുഎഇ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഇറ്റാലിയൻ സ്ഥാനപതി ലോറൻസൊ ഫനാറ, അയർലൻഡ് സ്ഥാനപതി അലിസൺ മിൽട്ടൻ, പി.വി. അബ്ദുൽ വഹാബ് എംപി, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, വ്യവസായികളായ അജയ് ബിജലി, ജോയ് ആലുക്കാസ്, വിനോദ് ജയൻ, കെ. മാധവൻ, അബ്ദുൽ ഖാദർ തെരുവത്ത്, എം.പി. അഹമ്മദ്, ഷംലാൽ അഹമ്മദ്, മുരളീധരൻ, ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ എന്നിവർ പങ്കെടുത്തു.
മലയാള സിനിമാ മേഖലയിൽ മമ്മുട്ടി മോഹന്‍ലാല്‍ ഉള്‍പെടെയുള്ള താരപ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അബുദബി എമിറേറ്റ്‌സ് പാലസില്‍ വെച്ചായിരുന്നു യുസുഫലിയുടെ ഇളയ സഹോദരനായ എ.എ അശ്‌റഫ് അലിയുടെ മകള്‍ ഡോ. ഫാത്തിമ അശ്‌റഫ് അലിയുടെ വിവാഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."