ഒഡീഷ ട്രെയിന്‍ ദുരന്തം: തിരിച്ചറിയാനാകാതെ ഇനിയും 101 മൃതദേഹങ്ങള്‍
ഒഡീഷ ട്രെയിന്‍ ദുരന്തം: തിരിച്ചറിയാനാകാതെ ഇനിയും 101 മൃതദേഹങ്ങള്‍
ഭുവനേശ്വര്‍: ഒഡീഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരില്‍ 101 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് റിപ്പോര്‍ട്ട്. ഭുവനേശ്വറിലെ അപകടത്തില്‍ കാണാതായവരുടെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പാടുപെടുകയാണ്.
അപകടത്തില്‍ പരുക്കേറ്റ 200 ഓളം പേര്‍ ഒഡീഷയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1100 പേര്‍ക്കാണ് പരുക്കേറ്റത്. അതില്‍ 900 ത്തോളം പേര്‍ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു വീട്ടിലേക്ക് മടങ്ങി- കിഴക്കന്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ റിങ്കേഷ് റോയ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ഭുവനേശ്വറില്‍ മാത്രം 193 മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. 80 പേരുടേത് തിരിച്ചറിയാനുണ്ട്. 55 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. നിരവധി കോളുകള്‍ ഇപ്പോഴും ഹെല്‍പ്‌ലൈന്‍ നമ്പറുകളിലേക്കു വരുന്നുണ്ട്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളെല്ലാം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.'-ഭുവനേശ്വര്‍ മുന്‍സിപ്പല്‍ കമ്മിഷണര്‍ വിജയ് അമൃത് കുലങ്കെ വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് 250 കിലോമീറ്ററും ഭുവനേശ്വറില്‍ നിന്ന് 170 കിലോമീറ്ററും അകലെ ബഹനാഗ ബസാര്‍ സ്‌റ്റേഷന് സമീപം ബെംഗളൂരുഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍ചെന്നൈ സെന്‍ട്രല്‍ കോറമാണ്ടല്‍ എക്‌സ്പ്രസ്, ഒരു ചരക്ക് തീവണ്ടി എന്നിവ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 275 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."