HOME
DETAILS

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു

  
backup
July 19 2022 | 11:07 AM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b5


കൊല്ലം • നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. ആയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷക്കെത്തിയ വിദ്യാർഥിനികൾക്കാണ് ദുരനുഭവം. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിൽ ഉദ്യോഗസ്ഥർ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചുപരിശോധിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ വസ്ത്രത്തിൽ ലോഹ വസ്തു കണ്ടെന്ന് പറഞ്ഞായിരുന്നു ഇത്. അപമാനിതയായ ശൂരനാട് സ്വദേശിനിയായ വിദ്യാർഥിനിയുടെ രക്ഷകർത്താവ് കൊട്ടാരക്കര ഡിവൈ.എസ്.പിക്ക് പരാതി നൽകി.


ഇവിടെ പരീക്ഷയ്‌ക്കെത്തിയ ഭൂരിഭാഗം വിദ്യാർഥിനികൾക്കും സമാന അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞ് സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവൻ ഊരിവയ്ക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. ഇത് ഉൾക്കൊള്ളാൻ കഴിയാതെ കുട്ടി കരഞ്ഞു. തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ മാതാവിനെ വിളിച്ച് ഷാൾ ആവശ്യപ്പെടുകയും അത് ധരിച്ച് കുട്ടി ഹാളിൽ പ്രവേശിക്കുകയുമായിരുന്നു. മാനസികാഘാതത്തിൽനിന്ന് കുട്ടി മുക്തയായിട്ടില്ലെന്ന് പിതാവ് പറഞ്ഞു. അപമാനിക്കപ്പെട്ടതിൻ്റെയും പരീക്ഷ വേണ്ട രീതിയിൽ എഴുതാൻ പറ്റാതെ പോയതിൻ്റെയും സങ്കടത്തിലാണ് മകളെന്നും ഇനിയുമാർക്കും ദുരവസ്ഥ ഉണ്ടാവരുതെന്നു കരുതിയാണ് പരാതിയുമായി മുന്നോട്ടുപോകുന്നെന്നും പിതാവ് പറഞ്ഞു.


സംഭവത്തിൽ പങ്കില്ലെന്നും നീറ്റ് നിയോഗിച്ച ഏജൻസിയാണ് പരിശോധിച്ചതെന്നും കോളജ് അധികൃതർ വിശദീകരിച്ചു. ചടയമംഗലം പൊലിസ് വിദ്യാർഥിനിയുടെ മൊഴിയെടുത്തു. അന്വേഷിക്കാൻ ഉത്തരവ്
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ എസ്.പി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ ബീനാകുമാരി നിർദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  7 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  7 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  7 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  7 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  7 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  7 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  7 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  7 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  7 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  7 days ago