HOME
DETAILS
MAL
എൻഡോസൾഫാൻ ഇരകൾക്ക് ചികിൽസ ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
backup
July 19 2022 | 11:07 AM
ന്യൂഡൽഹി • എൻഡോസൾഫാൻ ഇരകൾക്ക് പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രിംകോടതി. ഇതു സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിക്കാനും കോടതി നിർദേശിച്ചു.
എൻഡോസൾഫാൻ കേസിലെ കോടതിയലക്ഷ്യ ഹരജിയിൽ വിധി നടപ്പാക്കുന്നതിലെ പുരോഗതി റിപ്പോർട്ട് കേരളം കഴിഞ്ഞ ദിവസം സുപ്രിംകോടതിയിൽ സമർപ്പിച്ചിരുന്നു.
കോടതി ഉത്തരവ് പ്രകാരം കോടതിയലക്ഷ്യ കേസിൽ സുപ്രിംകോടതിയെ സമീപിച്ച എട്ട് ഇരകൾക്ക് അമ്പതിനായിരം രൂപ കോടതി ചെലവായി നൽകിയെന്നും 2107ലെ വിധിപ്രകാരം അഞ്ച് ലക്ഷം നഷ്ടപരിഹാരത്തിന് അർഹരായ 3,714 പേരുടെ പട്ടിക തയാറാക്കി 3,667 പേർക്ക് തുക നൽകിയതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."