ബംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ എത്താന്‍ ട്രെയിനില്‍ വെറും രണ്ട് മണിക്കൂര്‍; അറിയാം സെമി ഹൈസ്പീഡ് ട്രെയിനിന്റെ വിശേഷങ്ങള്‍
semi-high speed train launching bangalore to chennai in 2 hours
ട്രെയിന്‍ യാത്രാ സമയത്തിനെടുക്കുന്ന ദൈര്‍ഘ്യം കുത്തനെ കുറക്കുന്ന ഒരു നടപടിയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ദക്ഷിണ റെയില്‍വെയാണ് ബംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കുളള യാത്രാ സമയം 2 മണിക്കൂറായി കുറയ്ക്കാനുളള പദ്ധതിയുമായി എത്തിയിരിക്കുന്നത്. പരമാവധി 200 കിലോമീറ്റര്‍ വരെ മണിക്കൂറില്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന പുതിയ സെമി ഹൈ ട്രെയിന്‍ സര്‍വീസ് ബ്രോഡ്‌ഗേജ് ലൈന്‍ തുടങ്ങാനാണ് ദക്ഷിണ റെയില്‍വെ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ 4 മണിക്കൂറും 25 മിനിറ്റുമാണ് ബംഗ്ലൂര്‍-ചെന്നൈ യാത്രക്ക് എടുക്കുന്നത്. ഇതാണ് പുതിയ സെമി-ഹൈ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ 2 മണിക്കൂറും 15 മിനിറ്റും ആയി കുറയുന്നത്. 16 കോച്ചുകളും 2 എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമുളള ഫുള്‍ റിസര്‍വിഡായ ട്രെയിനായിരിക്കും പുതിയ സര്‍വീസില്‍ ഉള്‍പ്പെടുക. പുതിയ സെമി ഹൈ സ്പീഡ് ട്രെയിനിനായി 350 കിലോമീറ്ററോളം സര്‍വെ നടത്തുന്നതിനായി റെയില്‍വെ മന്ത്രാലയം 8.3 കോടി രൂപയോളം അനുവദിച്ച് നല്‍കിയിട്ടുണ്ട്. ബംഗ്ലൂരിലെ ബൈഹനപ്പളളിക്കും ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനും ഇടയിലായാണ് സര്‍വെക്കായി 8.3 കോടി അനുവദിച്ചത്.
ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനായി ആദ്യം റെയില്‍വെ പാളങ്ങള്‍ സജ്ജമാക്കേണ്ടതുണ്ട്. ഈ വര്‍ഷം തന്നെ ട്രാക്ക് നവീകരണം പൂര്‍ത്തിയാകുമെന്ന് ദക്ഷിണ റെയില്‍വെ പ്രതീക്ഷിക്കുന്നുണ്ട്.
Content Highlights: semi-high speed train launching bangalore to chennai in 2 hours
ബംഗളൂരുവില്‍ നിന്ന് ചെന്നൈയില്‍ എത്താന്‍ ഇനി ട്രെയിനില്‍ വെറും രണ്ട് മണിക്കൂര്‍; അറിയാം സെമി ഹൈസ്പീഡ് ട്രെയിനിന്റെ വിശേഷങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."