നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സഹകരണ ഇടപെടൽ: മന്ത്രി
തിരുവനന്തപുരം • സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ സഹകരണ വകുപ്പ് ഇടപെടുന്നുണ്ടെന്ന് മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ അറിയിച്ചു.
കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയും പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന നീതി സ്റ്റോറുകൾ വഴിയും പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ നിരക്കിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
ഉത്സവകാലങ്ങളിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സഹകരണ സംഘങ്ങളെയും ഏകോപിപ്പിച്ച് 13 ഇനം അവശ്യസാധനങ്ങൾ നിയന്ത്രിത അളവിൽ സബ്‌സിഡിയോടുകൂടി വിതരണം ചെയ്യുന്നുണ്ട്.
കൺസ്യൂമർഫെഡ് സ്വന്തമായി ഉൽപാദിപ്പിക്കുന്ന ത്രിവേണി നോട്ട്ബുക്കുകളും സ്റ്റേഷനറികളും മറ്റും കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുന്നത് വഴി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."