HOME
DETAILS
MAL
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് കസ്റ്റഡിയിലെടുത്തു
backup
July 19 2022 | 12:07 PM
കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുണ്ടെന്നാണ് ട്രാന്‍സ്പോര്‍ട്ട് വിഭാഗം അറിയിച്ചത്. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്.ടി.ഒ അധികൃതര്‍ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആര്.ടി.ഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."