ഉയർന്ന ശമ്പളം, വിസ, ടിക്കറ്റ് സൗജന്യം: പത്താം ക്ലാസ് യോഗ്യതയുള്ളവരെ കാത്ത് യുഎഇ: എങ്ങിനെ അപേക്ഷിക്കാം?
പത്താം ക്ലാസ് യോഗ്യതയുള്ളവരെ കാത്ത് യുഎഇ
തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് പത്താം തരം യോഗ്യതയുള്ളവർക്ക് അവസരം. പുരുഷ സെക്യൂരിറ്റി ഗാർഡുകളായാണ് അവസരം. പൊതുമേഖല സ്ഥാപന ഒഡെപെക്ക് മുഖേനയാണ് നിയമനം. പത്താം തരം പാസായവരെയാണ് വേണ്ടത്. ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. 25 മുതൽ 40 വയസ് വരെയാണ് പ്രായപരിധി.
സെക്യൂരിറ്റി ഗാർഡായി കുറഞ്ഞത് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. സൈനിക/അർദ്ധ-സൈനിക വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ട്. ഉയരം: 5'5''. നല്ല ആരോഗ്യമുള്ളവർ വേണം അപേക്ഷ സമർപ്പിക്കാൻ. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് അറിവും പൊതുസുരക്ഷാ നിയമമാർഗ്ഗങ്ങളിലുള്ള പരിജ്ഞാനവും ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക്, ആകർഷകമായ ശമ്പളവും താമസ സൗകര്യവും ലഭിക്കും. വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും.
എങ്ങിനെ അപേക്ഷിക്കാം:
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 10നു മുമ്പ് അപേക്ഷിക്കണം.
[email protected] എന്ന ഇ-മെയിലിലേക്ക് ആണ് അപേക്ഷ അയക്കേണ്ടത്. വിശദവിവരങ്ങൾക്ക്: www.odepc.kerala.in, 0471 2329440/41/42/43/45.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."