ഗൂഗിള്‍ പേയില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ നമ്പര്‍ മതി; കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട
google pay aadhaar authentication upi
ഗൂഗിള്‍ പേയില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ നമ്പര്‍ മതി; കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട
ഡെബിറ്റ് കാര്‍ഡിന്റെ ആവശ്യമില്ലാതെ ആധാര്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് യു.പി.ഐ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ പേ. ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ ലഘൂകരിക്കുന്നതിനും, കൂടുതല്‍ ജനങ്ങളിലേക്ക് യു.പി.ഐ സേവനങ്ങള്‍ എത്തിക്കുന്നതിന്റേയും ഭാഗമായിട്ടാണ് ഗൂഗിള്‍ പേ, ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറിലായിരിക്കും ഈ സേവനം ലഭ്യമാവുക. അതിനൊപ്പം തന്നെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതും ഈ സേവനം ആക്ടിവേറ്റ് ചെയ്യുന്നതിന് അത്യന്താപേക്ഷിതമായ കാര്യമാണ്. ഈ ഫിച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ബാങ്ക് അക്കൗണ്ടുളള ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് യു.പി.ഐ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്.
ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കൊണ്ടുളള വെരിഫിക്കേഷന്‍ പ്രക്രിയക്കിടെ ആധാറിലെ വിവരങ്ങളൊന്നും തന്നെ ഗൂഗിള്‍ പേ ക്ക് ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.യു.ഐ.ഡി.എ.ഐ യുടെ സര്‍വറുകളിലായിരിക്കും വെരിഫിക്കേഷന്‍ നടക്കുക.
ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ?
ഗൂഗിള്‍ പേ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുളള രജിസ്‌ട്രേഷന്‍ തെരെഞ്ഞെടുക്കുക
ആധാറിന്റെ ആദ്യത്തെ നാല് അക്കങ്ങള്‍ രേഖപ്പെടുത്തുക
ലഭിക്കുന്ന ഒ.ടി.പി തെറ്റുകൂടാതെ രേഖപ്പെടുത്തുക
യു.പി.ഐ പിന്‍ സെറ്റ് ചെയ്യുക
Content Highlights:google pay aadhaar authentication upi
ഗൂഗിള്‍ പേയില്‍ അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ നമ്പര്‍ മതി; കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."