ഒറ്റത്തവണ ചാര്‍ജില്‍ 212 കി.മീ സഞ്ചരിക്കാനാവുന്ന 'സിംപിള്‍' സ്‌കൂട്ടര്‍; വാഹനത്തിന്റെ വിതരണം ആരംഭിച്ചു
simple one scooter delivery is started
പേരില്‍ മാത്രം സിംപിളായ ഒരു ഇലക്ട്രിക്ക് സ്‌കൂട്ടറാണ് 'സിംപിള്‍ വണ്‍'. 2021 ആഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലേക്ക് അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ വലിയ ആകാംക്ഷയോടെയായിരുന്നു വാഹന പ്രേമികള്‍ ഈ സ്‌കൂട്ടറിനെ കാത്തിരുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 212 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
സര്‍ക്കാരിന്റെ എ.ഐ.എസ് മൂന്നാം ഭേദഗതിക്കനുസരിച്ച് ബാറ്ററി സുരക്ഷ പ്രധാനം ചെയ്യുന്നെന്ന പ്രത്യേകതയുമുളള ഈ സ്‌കൂട്ടറിന് ഇകോ, റൈഡ്, ഡാഷ് , സോണിക്ക് എന്നിങ്ങനെ നാല് റൈഡിങ്ങ് മോഡലുകളുമുണ്ട്.
8.5 kw മോട്ടോറുളള ഈ സ്‌കൂട്ടറിന് പരമാവധി 72nm ടോര്‍ക്ക് ഉത്പാദിപ്പിക്കാനാവും.
ഇതുവരെ ഒരു ലക്ഷം വരെ ബുക്കിങ് ലഭിച്ച ഈ സ്‌കൂട്ടര്‍ 15 ഉപഭോക്താക്കള്‍ക്ക് നല്‍കി കൊണ്ടാണ് കമ്പനി വാഹനത്തിന്റെ വിതരണം ആരംഭിച്ചത്.1.58 ലക്ഷം രൂപക്ക് മുതലാണ് സ്‌കൂട്ടര്‍ വിപണിയില്‍ ലഭിച്ച് തുടങ്ങുന്നത്. പരമാവധി 105 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടറിന് വെറും 2.7 സെക്കന്റുകൊണ്ട് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കും. രണ്ട് ബാറ്ററികള്‍ പ്രസ്തുത വാഹനത്തിനുണ്ട്. അതില്‍ ഒരു ബാറ്ററി പുറത്ത് വെച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതാണ്.
Content Highlights:simple one scooter delivery is started
ഒറ്റത്തവണ ചാര്‍ജില്‍ 212 കി.മീ സഞ്ചരിക്കാനാവുന്ന 'സിംപിള്‍' സ്‌കൂട്ടര്‍; വാഹനത്തിന്റെ വിതരണം ആരംഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."