കെ.എസ്.ആര്.ടി.സി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്കും സെപ്തംബര്‍ 1 മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
seat-belts-are-compulsory-for-heavy-vehicles-from-september-first
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ 1മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു. ഡ്രൈവര്‍ക്കും മുന്സീറ്റിലിരിക്കുന്നവര്ക്കുമാണ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡ്രൈവറും ഡ്രൈവറുടെ ക്യാബിനില്‍ ഉള്ള സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും ഇല്ലെങ്കില്‍ എ ഐ ക്യാമറ കണ്ടെത്തി ഇവര്‍ക്ക് നോട്ടിസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എ.ആഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിത്തുടങ്ങിയതോടെയാണ് ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത്.
കേന്ദ്രനിയമം അനുസരിച്ച് ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. എന്നാല്‍ സംസ്ഥാനം ഇളവ് നല്കി വരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."