കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; ശക്തിയാര്‍ജിച്ച് ബിപോര്‍ജോയ്
കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത. മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 36 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിക്കുന്ന ബിപോര്‍ജോയ് വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണുള്ളത്.
അറബിക്കടലില്‍ ഈ വര്‍ഷം ആദ്യം രൂപപ്പെട്ട ചുഴലിക്കാറ്റിന് 'ബിപോര്‍ജോയ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ദുരന്തം എന്നാണ് ഈ വാക്കിനര്‍ത്ഥം. ബംഗ്ലാദേശുകാരാണ് ഈ പേര് നല്‍കിയിരിക്കുന്നത്.ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്നാഴ്ചയ്ക്കിടെ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോച്ച ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്കും മ്യാന്മറിലേക്കും വന്‍ നാശം വിതച്ചിരുന്നു. അതിന് പിന്നാലെയാണ് ആശങ്കവിതച്ച് ബിപോര്‍ജോയി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."