HOME
DETAILS

ആരാണ് പ്രതി?

  
backup
June 09 2023 | 20:06 PM

web-story-about-sfi

എ.പി.കുഞ്ഞാമു

എസ്.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി എറണാകുളം മഹാരാജാസ് കോളജ് തങ്ങളുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുകയും പിന്നീടതു വിവാദമായപ്പോൾ തിരുത്തുകയും ചെയ്തിരിക്കുന്നു. സാങ്കേതിക പിഴവാണെന്നാണ് ഔദ്യോഗിക ഭാഷ്യം. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാണ് ആർഷോവിന്റെ നിലപാട്. ഒരു കാര്യം ആർഷോവും സമ്മതിക്കുന്നു. പരീക്ഷയെഴുതുന്നത് പോയിട്ട് താൻ എറണാകുളം ജില്ലയിൽ കാലുകുത്തിയിട്ടു പോലുമില്ലെന്നാണ് അയാളുടെ വാദം. എന്നിട്ടും ആർഷോ പരീക്ഷ ജയിച്ചതെങ്ങനെ? അതിൻ പൊരുൾ നമുക്കേതുമറിയില്ലല്ലോ.


അതിനോട് ചേർത്തുവായിക്കേണ്ട മറ്റൊരു സംഭവമാണ് വ്യാജ രേഖ ചമച്ച് ഒരു എസ്.എഫ്.ഐക്കാരി ചില കോളജുകളിൽ ഗസ്റ്റ് ലക്ചററായി ജോലിയെടുത്തത്. മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ രേഖയുണ്ടാക്കി പാലക്കാട്ടും കാസർക്കോട്ടും സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്ചററായി പണിയെടുത്ത വിദ്യ എന്ന ഈ യുവതിക്കുവേണ്ടി ആർഷോ ശുപാർശ നടത്തിയതായും ആരോപണമുണ്ട്. മഹാരാജാസ് കോളജിന്റെ എംബ്ലവും സീലും വ്യാജമായി ഉണ്ടാക്കിയതാണത്രേ. അതല്ല യഥാർഥ സീലും എംബ്ലവും തന്നെ വ്യാജമായി ഉപയോഗിക്കുകയായിരുന്നു എന്നു പറയുന്നവരുമുണ്ട്. അതായത് ഈ തരികിടയിലുമുണ്ട് കോളജിന് പങ്ക്. മഹാരാജാസ് കോളജിന് അത്ര എളുപ്പത്തിൽ ഒഴിഞ്ഞുമാറാൻ പറ്റില്ലെന്ന്.
ഇതെല്ലാം കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവച്ചത്.

സി.പി.എമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ നേരത്തെ തന്നെ അവിഹിതങ്ങളുടെ പേരിൽ പ്രതിക്കൂട്ടിലാണ്. കാട്ടാക്കട ക്രൈസ്റ്റ്‌കോളജിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത എസ്.എഫ്.ഐ നേതാവ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലറായി വോട്ടർ പട്ടികയിൽ സ്ഥാനം പിടിച്ചതിന്റെ ചീത്തപ്പേര് സംഘടനയുടെ തലയിൽ വന്നുവീണിട്ട് ഏറെ നാളായിട്ടില്ല. അതിനും മുമ്പ് പി.എ.സ്.സി റാങ്ക് ലിസ്റ്റിൽ എസ്.എഫ്.ഐക്കാർ ഒന്നും രണ്ടും റാങ്ക് നേടിയതിന്റെ പേരിലായിരുന്നു കോലാഹലം. ഇതൊക്കെവച്ച് എസ്.എഫ്.ഐ സമം അഴിമതി എന്നൊരു സമവാക്യം തന്നെ രൂപപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് എസ്.എഫ്.ഐക്കാർ ഒപ്പിച്ചെടുക്കുന്ന അവിഹിത ഇടപാടുകളെല്ലാം ഭരണസ്വാധീനം മൂലം മാപ്പാക്കപ്പെടുകയാണ് ചെയ്യുന്നത്. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ എസ്.എഫ്.ഐക്കാർ ഇത്തരം' വിദ്യ'കൾ ആവർത്തിക്കുകയും സി.പി.എം നേതാക്കൾ അവയെ പ്രത്യക്ഷമായിട്ടല്ലെങ്കിൽ പരോക്ഷമായെങ്കിലും ന്യായീകരിക്കുകയും സൈബർ പോരാളികളും ടി.വി ചർച്ചകളിൽ പങ്കെടുക്കുന്ന ന്യായീകരണത്തൊഴിലാളികളും അത്യാവേശത്തോടെ സ്വന്തം യുവവിപ്ലവകാരികളുടെ ഭാഗത്ത് അണിനിരക്കുകയും ചെയ്യുന്നു.

ഇത് കേരളമാണ് എന്ന് എതിരാളികളെ ഇടയ്ക്കിടെ ഇത്തിരി ഔദ്ധത്യത്തോടെയും അതിലേറെ പരിഹാസത്തോടെയും ഓർമിപ്പിക്കാറുണ്ട് പിണറായി വിജയൻ. ഇതേ ഓർമിപ്പിക്കൽ തന്നെയാണ് പിന്തുണക്കാരും ചെയ്യുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ തിരയടങ്ങിക്കഴിഞ്ഞാൽ അടുത്ത എപ്പിസോഡിൽ മറ്റൊരു വിദ്യ, അല്ലെങ്കിൽ മറ്റൊരു ആർഷോ വരും. അവിഹിതങ്ങൾ തുടരും. പിന്നീട് എല്ലാം ശരിയാവും.
എന്നാൽ ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് ഒതുക്കി അവയുടെ ഗൗരവം ചുരുക്കിക്കളയാമോ? കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടാക്കിയ അപകടങ്ങളെക്കുറിച്ചുള്ള പ്രകട സൂചനകളാണ് ഇവയെല്ലാം. ദീർഘകാലമായി സേവ് യൂനിവേഴ്സിറ്റി ഫോറം ഈ അപകടങ്ങൾക്കെതിരായി സന്ധിയില്ലാ സമരം നടത്തിവരുന്നുണ്ട്. കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനം വലിയൊരു സാമൂഹികപ്രശ്നമായി ഉയർത്തിക്കൊണ്ടുവന്നതിൽ ഫോറത്തിന്റെ പങ്ക് വലുതാണ്. സർവകലാശാലകളിൽ ഇന്ന് നിലവിലുള്ള ഇടതുപക്ഷ സ്വാധീനം ചില പാർട്ടി വിധേയരെ വി.സി/പി.വി.സി/ റജിസ്ട്രാർ സ്ഥാനങ്ങളിൽ നിയമിക്കുന്നതിലൊന്നും ഒതുങ്ങിനിൽക്കുന്നില്ല. നിയമനം, സംവരണം, ഗവേഷണം, പരീക്ഷാ വിജയം തുടങ്ങിയ സകല കാര്യങ്ങളിലും അവിഹിത ഇടപെടൽ എന്നതാണ് സ്ഥിതി. ഈ അവസ്ഥയിൽ മലയാളി വിദ്യാർഥികൾ അന്യ സംസ്ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്നതിനെപ്പറ്റി പറഞ്ഞു രക്തം തിളപ്പിക്കുന്നതിൽ കാര്യമില്ല. മാനം മര്യാദയായി പഠിച്ചു പാസാകണമെന്നാഗ്രഹിക്കുന്ന വിദ്യാർഥികൾ മറ്റെന്ത് ചെയ്യും?


എറണാകുളം മഹാരാജാസ് കോളജിലാണ് പരീക്ഷയെഴുതാത്ത വിദ്യാർഥി വിജയിച്ചത്. അത് സാങ്കേതിക പിഴവാണെന്ന് അധികൃതർ. എസ്.എഫ്.ഐ നേതാവ് ആർഷോ പരീക്ഷാ ഫീസ് അടച്ചുവെന്നും ഫീസ് അടച്ചതിനാൽ റിസൽറ്റ് ജനറേറ്റ് ചെയ്യപ്പെട്ടുവെന്നും അതുമൂലം ജയിച്ചുവെന്ന് സാങ്കേതികപിഴവുകാരണം രേഖപ്പെടുത്തിയെന്നുമാണ് പ്രിൻസിപ്പൽ ആദ്യം പറഞ്ഞത്. പിന്നീട് ആർഷോ അത് നിഷേധിച്ചു. താൻ ഫീസടച്ചിട്ടേ ഇല്ലെന്ന് അയാൾ വാദിച്ചു. ഉടൻ തന്നെ പ്രിൻസിപ്പൽ തന്റെ പ്രസ്താവന തിരുത്തി. ശരിയാണ് ആർഷോ ഫീസടച്ചില്ല. പറഞ്ഞത് തന്റെ ഭാഗത്ത് നിന്നുള്ള' സാങ്കേതികപിഴവ് .


ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എവിടെയാണെന്നോർക്കണം. പ്രവർത്തന മികവിന്റേയും അക്കാദമിക് വൈദഗ്ദ്ധ്യത്തിന്റേയും പേരിൽ ഓട്ടോണമസ് പദവി നൽകപ്പെട്ട കോളജാണ് മഹാരാജാസ്. മികവിന്റെ പേരിൽ യു.ജി.സി കോളേജ് വിത്ത് പൊട്ടൻഷ്യൽ ഫോർ എക്സലൻസ് (സി.പി.ഇ) പദവി നൽകിയ കലാലയം. ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങിൽ (എൻ.ഐ.ആർ.എഫ്) ഇന്ത്യയിലെ മികച്ച നൂറു കോളജുകളിൽ കേരളത്തിൽ പതിനാലെണ്ണമാണുള്ളത്. അവയിലൊന്നാണ് മഹാരാജാസ്. ഇത്രയും മികച്ച ഒരു കലാലയത്തിൽ രേഖകൾ ഇത്തരത്തിൽ കുഴഞ്ഞുമറിഞ്ഞു കിടക്കുകയും അത് വെബ്സൈറ്റിൽ പിഴവുണ്ടാവുന്ന അവസ്ഥയിലെത്തുകയും ചെയ്യുമോ? അതുകൊണ്ടാണ് ആർഷോ സംഭവത്തിന് പിന്നിൽ ഗൂഢാലോചന മണക്കുന്നത്. ആർഷോ വിരുദ്ധർ ആർഷോക്കു വേണ്ടിയുള്ള കൈകടത്തൽ എന്ന് ഇതിനെ കുറ്റപ്പെടുത്തുന്നു. രണ്ടായാലും തൽപ്പരകക്ഷികൾക്ക് കയറി നിരങ്ങാവുന്ന ഇടമായിരിക്കുന്നു ഈ കലാലയം. ഒരു ഓട്ടോണമസ് കോളജ് പരീക്ഷ നടത്തിപ്പിന്റേയും വിജയപരാജയങ്ങളുടേയും പേരിൽ സംശയത്തിന്റെ നിഴലിലകപ്പെടുന്നത് ചെറിയ കാര്യമല്ല. കോളജ് തന്നെയാണ് ചോദ്യങ്ങൾ തയാറാക്കുന്നതും പരീക്ഷ നടത്തുന്നതും ബിരുദം നൽകുന്നതുമെല്ലാം. ഇങ്ങനെ കുത്തഴിഞ്ഞു കിടക്കുന്നതോ തൽപ്പരകക്ഷികൾക്ക് അട്ടിമറിക്കാവുന്നതോ ആണ് ഓട്ടോണമസ് സ്ഥാപനമെങ്കിൽ ആ സ്ഥാപനത്തിലെ പഠനത്തിനും അവിടെ നിന്നു കിട്ടുന്ന ബിരുദത്തിനും എന്ത് വിശ്വാസ്യത.


കേരളത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ കുറേയേറെ കലാലയങ്ങൾക്ക് ഓട്ടോണമസ് പദവി നൽകിയിട്ടുണ്ട്. പലതും സ്വകാര്യ കോളജുകളാണ്. പലർക്കും സ്ഥാപിത താൽപര്യങ്ങളുണ്ട്. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ സ്വാധീനത്തിനു വഴങ്ങി ഇത്തരം സ്വയംഭരണ സ്ഥാപനങ്ങൾ പരീക്ഷാനടത്തിപ്പിലും ബിരുദദാനത്തിലും തിരിമറികൾ നടത്തുകയില്ലെന്ന് എന്തുറപ്പാണുള്ളത്. എസ്.എഫ്.ഐ പോലെയുള്ള വിദ്യാർഥി സംഘടനകളും അവയ്ക്ക് തണലൊരുക്കുന്ന ഭരണ സംവിധാനങ്ങളും ആശാവഹമായ ചിത്രമല്ല വരച്ചുവയ്ക്കുന്നത്. മറ്റൊരു ഭരണം വന്നാലും ഇതുതന്നെ ആവർത്തിക്കപ്പെടാം. അതിനാൽ സർവകലാശാലകളുടേയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വഴിവിട്ട പോക്ക് ഗൗരവപൂർവം കണക്കിലെടുക്കുക തന്നെ വേണം. ഒരു വിദ്യയേയോ ആർ ഷോയേയോ എസ്.എഫ്.ഐ എന്ന സംഘടനയേയോ പ്രതിക്കൂട്ടിൽ നിർത്തിയതുകൊണ്ട് കാര്യങ്ങൾക്ക് പരിഹാരമാവുകയില്ല. അത്യന്തം വഷളായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ച രാഷ്ട്രീയനേതൃത്വമാണ് ഇത്തരം കേസുകളിലെല്ലാം ഒന്നാംപ്രതി.

Content Highlights: web story about sfi


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  10 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  10 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  10 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  10 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  10 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  10 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  10 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  10 days ago
No Image

സംസ്ഥാനത്തെ എല്ലാ സ്‌കൂൾ ബസുകളുടെയും ഫിറ്റ്നസിൽ പുനഃപരിശോധന

Kerala
  •  10 days ago
No Image

പുതിയ എയർബോൺ ബ്രിഗേഡ് കമാൻഡ് ആരംഭിച്ചതായി പ്രഖ്യാപിച്ച്  യുഎഇ 

uae
  •  10 days ago