HOME
DETAILS
MAL
ലോക കേരളസഭ:അമേരിക്കൻ മേഖലാസമ്മേളനം ഇന്ന്
backup
June 10 2023 | 01:06 AM
തിരുവനന്തപുരം • ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു.
സമ്മേളനം ഇന്നു 11 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ടൈംസ് സ്‌ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അമേരിക്കൻ മലയാളികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. വിവിധ വിഷയങ്ങളിൽ ചർച്ചകളും നടക്കും.
Content Highlights: world kerala sabha area summit
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."