മദ്‌റസയിലേക്ക് പോകൂ…ഹിജാബിട്ടവരെ തടഞ്ഞ് ശ്രീനഗറിലെ സ്‌കൂള്‍
ശ്രീനഗര്‍: ജമ്മു കശ്മിരിലെ തലസ്ഥാന നഗരിയില്‍ പര്‍ദയും ഹിജാബും ധരിച്ചവരെ സ്‌കൂളിലേക്ക് വരുന്നതിൽനിന്ന് തടഞ്ഞ് മദ്‌റസയിലേക്ക് പോകാൻ നിര്‍ദേശിച്ച് മടക്കി അയച്ചതായി പരാതി. ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ക്കെതിരേയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. സ്‌കൂളിലേക്ക് പര്‍ദ അനുവദിക്കില്ലെന്ന് നിര്‍ദേശിച്ചതായി പ്രിന്‍സിപ്പല്‍ മെംറോസ് ഷാഫി പറഞ്ഞു. സ്‌കൂള്‍ എത്തുന്നതു വരെ പര്‍ദ ധരിക്കാം. സ്‌കൂളിലെത്തിയാല്‍ യൂനിഫോമിന്റെ ഭാഗമായ വെള്ള നിറത്തിലുള്ള നീളമുള്ള ഹിജാബും വലിയ ദുപ്പട്ടയും ധരിക്കണം. വ്യത്യസ്ത ഡിസൈനുകളുള്ള വര്‍ണാഭമായ അബായകള്‍ ധരിച്ചാണ് കുട്ടികള്‍ വരുന്നത്. സ്‌കൂളിലെ മനോഹാരിത നിലനിര്‍ത്താന്‍ കൃത്യമായ ഡ്രസ് കോഡ് പാലിക്കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മിരില്‍ ഇത്തരം സംഭവമുണ്ടായത് ദൗര്‍ഭാഗ്യകരമാണെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് മുഖ്യ വക്താവ് തന്‍വീര്‍ സാദിഖ് പ്രതികരിച്ചു. ഹിജാബ് ധരിക്കുന്നത് വ്യക്തിപരമായ തീരുമാനമായിരിക്കണം. മതപരമായ വസ്ത്രധാരണ കാര്യങ്ങളില്‍ ഇടപെടരുത്. സ്‌കൂള്‍ നിര്‍ദേശത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നും അടിയന്തര തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ ഭരണകൂടത്തോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
|
Content Highlights: sree nagar school refuse hijab wearing students
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."