HOME
DETAILS

ആമസോൺ കാട്ടിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും 40 ദിവസത്തിന് ശേഷം കണ്ടെത്തി; നടത്തിയത് സമാനതകളില്ലാത്ത തിരച്ചിൽ

  
backup
June 10 2023 | 03:06 AM

four-colombian-children-found-alive-in-amazon-forest-after-plane-crash

ആമസോൺ കാട്ടിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെയും 40 ദിവസത്തിന് ശേഷം കണ്ടെത്തി

ബൊഗോട്ട: കൊളംബിയയിൽ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തി. ജേക്കബോംബെയർ മുകുതുയ് (13), സോളിനി ജേക്കോബോംബെയർ മുകുതുയ് (9), റ്റിയാൻ നോറെ റനോക് മുകുതുയ് (4), ക്രിസ്റ്റ്യൻ നെറിമാൻ റനോക് മുകുതുയ് (11 മാസം) എന്നീ കുട്ടികളെയാണ് 40 ദിവസത്തെ തിരച്ചിലിനൊടുവിൽ സൈന്യം കണ്ടെത്തിയത്.

കുട്ടികളെ കണ്ടെത്തിയത് കൊളംബിയൻ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ സ്ഥിരീകരിച്ചു. ട്വിറ്ററിൽ കുട്ടികളുടെ ചിത്രസഹിതമാണ് പ്രസിഡന്റ് സന്തോഷം പങ്കുവെച്ചത്. സമാനതകളില്ലാത്ത സൈന്യത്തിന്റെ പ്രത്യേക ദൗത്യ സംഘത്തിന്റെ തിരച്ചിലിനൊടുവിലാണ് പിഞ്ചുകുഞ്ഞിനെ ഉൾപ്പെടെ കണ്ടെത്താനായത്. കുഞ്ഞുങ്ങൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് മെയ് 1 നായിരുന്നു കുട്ടികളടക്കമുള്ള സംഘം യാത്ര ചെയ്ത ചെറുവിമാനം വനത്തിൽ തകർന്നു വീണത്. കുട്ടികള്‍ അടക്കം ഏഴ് പേരായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം പ്രായപൂര്‍ത്തിയായ മൂന്ന് പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

സെസ്ന 206 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അറാറക്വാറയിൽ നിന്നും കൊളംബിയൻ ആമസോണിലെ സാൻ ജോസ് ഡേൽ ഗൊവിയാരെ നഗരത്തിലേക്ക് പോവുകയായിരുന്നു വിമാനം. ഭർത്താവ് മാനുവൽ റനോക്കിനൊപ്പം താമസിക്കാനായാണ് അമ്മയും മക്കളും യാത്ര തിരിച്ചത്.

മെയ് 15ന് കുട്ടികളുടെ അമ്മ മഗ്ദലീന മുകുതുയ്, പ്രാദേശിക നേതാവ്, പൈലറ്റ് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. എന്നാൽ കുട്ടികളെ കണ്ടെത്താനായില്ല. ഇതേതുടർന്ന് സൈന്യം പ്രത്യേക ദൗത്യസംഘത്തെ അയച്ച് കുട്ടികളെ കണ്ടെത്താനുള്ള പരിശോധന തുടങ്ങുകയായിരുന്നു.

കുട്ടികൾ ജീവനോടെയുണ്ടന്നതിനുള്ള തെളിവുകൾ പലയിടത്തുനിന്നായി കിട്ടിയതിനെ തുടർന്നായിരുന്നു രക്ഷാ പ്രവർത്തനം ദിവസങ്ങളോളം തുടർന്നത്. ഒടുവിൽ കുട്ടികളെ കണ്ടെത്താനായത് രാജ്യത്തിന്റെ തന്നെ സന്തോഷമായാണ് കൊളംബിയൻ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ അറിയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  24 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  24 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago