HOME
DETAILS
MAL
'വിഷന്‍ 2030 വയനാട് ' നാളെ പനമരത്ത്
backup
August 23 2016 | 18:08 PM
കല്‍പ്പറ്റ: യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ പനമരത്ത് എ.പി.ജെ അബ്ദുല്‍ കലാം നഗറില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള വയനാടിനെക്കുറിച്ചുള്ള ചര്‍ച്ച സെമിനാറില്‍ നടക്കും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.എം ഷാജി, സി. മമ്മൂട്ടി, സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, ഐ.സി ബാലകൃഷ്ണന്, മുന്‍ എം.എല്‍.എ എം.വി ശ്രേയാംസ് കുമാര്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എ മുജീബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസമത്ത് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."