HOME
DETAILS
MAL
യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ? എങ്കില്‍ ഇവയൊന്ന് ചെയ്ത് നോക്കൂ
backup
June 10 2023 | 14:06 PM
യാത്രയ്ക്കിടെ ഛര്‍ദ്ദി,തലവേദന അലട്ടാറുണ്ടോ?
ദീര്‍ഘദൂര യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചിലര്‍ യാത്രയ്ക്കിടെയുണ്ടാകുന്ന ശാരീരീകാസ്വാസ്ഥ്യം കാരണം ഇത്തരം യാത്രകളില്‍ നിന്ന് വിട്ട് നില്‍ക്കും. പലപ്പോഴും യാത്രയുടെ രസം കളയാന്‍ ഛര്‍ദ്ദിയും തലവേദനയുമാണ് വില്ലനായി വരാറുള്ളത്. ട്രാവല്‍ സിക്‌നസ്, മോഷന്‍ സിക്‌നസ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ അവസ്ഥ യാത്രകളുടെ നിറം കെടുത്തുന്നു. എന്നാല്‍ ഇനി അത്തരം ബുദ്ധിമുട്ടുകള്‍ കാരണം യാത്ര മുടക്കേണ്ട. ഇവയൊന്ന് ചെയ്ത് നോക്കൂ.
- വെറും വയറ്റില്‍ യാത്ര ചെയ്യാതിരിക്കുക. യാത്ര ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുക
- ബസ്സിലോ ട്രാവലറിലോ യാത്ര ചെയ്യുകയാണെങ്കില്‍ കഴിവതും പുറകിലേക്കുള്ള സീറ്റിലിരിക്കുന്നത് ഒഴിവാക്കുക.
- വിന്‍ഡോ സീറ്റിലിരിക്കുകയാണെങ്കില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനിടെ പ്രത്യേകിച്ച് ഒരു വസ്തുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം ഇത് ശര്‍ദ്ദിക്കാനുള്ള പ്രവണതയുണ്ടാക്കും.
- ബുക്കിലോ മൊബൈലിലോ ശ്രദ്ധ കൊടുക്കാതിരിക്കുക.
- ഇഞ്ചി ഉപയോഗിച്ചുണ്ടാക്കിയ മിഠായിയോ മറ്റ് ഇഷ്ടമുള്ള മിഠായികളോ കയ്യില്‍ കരുതുക. ഇത് കഴിക്കുന്നത് ഛര്‍ദിക്കാനുള്ള പ്രവണത കുറയ്ക്കും.
- യാത്രയില്‍ ഛര്‍ദ്ദിയുടെ പ്രശ്‌നമുള്ളവര്‍ കാര്‍ യാത്രയില്‍ പരമാവധി എസി ഉപയോഗിക്കാതിരിക്കുക. ഗ്ലാസ് തുറന്നിട്ട് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. പുറത്തെ കാറ്റ് മുഖത്തടിക്കുന്ന രീതിയില്‍ ഇരുന്നാല്‍ നല്ലതാണ്. കഠിനമായ മണമുള്ള എയര്‍ ഫ്രഷ്‌നറുകളും ഉപയോഗിക്കാതിരിക്കുക.
- ഒറ്റ സ്‌ട്രെച്ചില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കാതെ അടിക്കടി വാഹനം നിര്‍ത്തി ഇടവേളയെടുക്കുന്നതും നല്ലതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."