HOME
DETAILS

സര്‍വകലാശാലയല്ല സവര്‍ണകലാശാല

  
backup
June 10 2023 | 18:06 PM

%e0%b4%b8%e0%b4%b0%e0%b5%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%b5%e0%b4%b0%e0%b5%8d%e0%b4%a3%e0%b4%95

ഡോ.ടി.എസ്.ശ്യാം കുമാർ

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപന നിയമനങ്ങളിലെ സാമുദായിക സംവരണ അട്ടിമറിയും പി.എച്ച്.ഡി പ്രവേശനത്തിലെ സംവരണ നീതി ലംഘനവും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ദലിത് പിന്നോക്ക മുസ് ലിം ജനവിഭാഗങ്ങളെ പുറന്തള്ളുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. ഡോ. അനുപമയുടെ കേസില്‍ കോഴിക്കോട് സര്‍വകലാശാല നിയമവും നീതിയും ലംഘിച്ച് അധ്യാപന നിയമനം നടത്തിയതായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സുപ്രിംകോടതിയും കൃത്യമായി കണ്ടെത്തുകയുണ്ടായി. സംസ്‌കൃത സര്‍വകലാശാലയില്‍ പട്ടികജാതി പട്ടികവര്‍ഗ സംവരണം അട്ടിമറിച്ചാണ് പി.എച്ച്.ഡി പ്രവേശനം നടന്നതെന്ന് പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നു. ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 10 വര്‍ഷ കാലത്തെ പി.എച്ച്.ഡി പ്രവേശനത്തിലെ സംവരണ നിഷേധത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ സ്‌തോഭജനകമായിരിക്കും.

സര്‍വകലാശാലകളിലെ സംവരണ റോസ്റ്ററുകള്‍ നീതിയുക്തമായി പരിശോധിക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അത്രമേല്‍ ഭീകരമായ വിധത്തിലാണ് ഉന്നത വിദ്യാ കേന്ദ്രങ്ങളില്‍ സംവരണ അട്ടിമറി നടന്നുകൊണ്ടിരിക്കുന്നത്. ഇതിലൂടെ അര്‍ഹരും യോഗ്യരുമായ ദലിത് പിന്നോക്ക ജനതയുടെ അവസരങ്ങളാണ് കവര്‍ന്നെടുക്കപ്പെടുന്നത്. കേരളത്തിലെ ദേവസ്വം ബോര്‍ഡിന്റെ ഉള്‍പ്പെടെയുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 98 ശതമാനം അധ്യാപക-അനധ്യാപക തസ്തികകളിലും സവര്‍ണ ജാതി വിഭാഗങ്ങളുടെ കുത്തകയായാണ് നിലനില്‍ക്കുന്നത്. ഇവിടെയെല്ലാം ദലിതര്‍ക്ക് ഇന്നും പ്രവേശനമില്ലാത്ത സവര്‍ണജാതിക്കോട്ടകളായി തുടരുകയാണ്.

സാമൂഹിക നീതിയും
വൈജ്ഞാനിക നിര്‍മിതിയും


ഉന്നത വിദ്യാ മേഖലയില്‍ സംവരണ തത്വങ്ങള്‍ ലംഘിക്കുന്നു എന്നതിനര്‍ഥം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ലഭിക്കുന്നില്ല എന്നു തന്നെയാണ്. ഇങ്ങനെ ദലിത് ജനങ്ങള്‍ പുറന്തള്ളപ്പെടുന്നതിലൂടെ 'അറിവ്' സവര്‍ണ കേന്ദ്രീകൃതമായിത്തീരുന്നു. സവര്‍ണ മാത്ര കേന്ദ്രിത 'വിജ്ഞാനം' ജനാധിപത്യ സമൂഹത്തിന്റെ സൃഷ്ടിക്ക് വിഘാതമായിത്തീരുകയും ചെയ്യുന്നു. കൂടാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയായുള്ള വിജ്ഞാന നിര്‍മിതിയില്‍ നിന്നു തന്നെയാണ് ദലിത് ജനത പുറന്തള്ളപ്പെടുന്നത്. സര്‍വോപരി വിജ്ഞാന നിര്‍മിതി ആഗോള വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ (Global Knowledge Economy ) ഭാഗമായിരിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന ദലിത് പിന്നോക്ക ജനത ആഗോള വിജ്ഞാന വ്യവസ്ഥയില്‍ നിന്നു തന്നെ പുറന്തള്ളപ്പെടാനിടയാക്കും.

ഇങ്ങനെ ദലിത് ജനതക്ക് നീതി നിഷേധിക്കപ്പെടുന്നതിലൂടെ ഇത് അസമത്വം നിറഞ്ഞ വിദ്യാഭ്യാസ വ്യവസ്ഥയാണെന്നും തെളിയുന്നു. നീതിയില്ലാത്ത സമൂഹത്തില്‍ തുല്യതയും ജനാധിപത്യവും കേവലം അലങ്കാര വാക്കുകള്‍ മാത്രമായി തുടരുകയും ചെയ്യും. ഇതിലൂടെ വ്യക്തമാകുന്നത് പുരോഗമന കേരളത്തിലെ 'വിദ്യാപീഠങ്ങള്‍' ഇന്നും സവര്‍ണ ജാതി കോട്ടകള്‍ തന്നെയാണെന്നാണ്. ആഗോള വൈജ്ഞാനിക സമ്പദ് വ്യവസ്ഥയില്‍ നിന്നും ദലിതരെ പുറന്തള്ളുന്ന നവബ്രാഹ്മണ്യരും പുരോഗമന വേഷം ധരിച്ച ഹിന്ദുത്വവാദികളും ഉന്നത വിദ്യാ മേഖലയെ കൈ പിടിയിലൊതുക്കി വിജ്ഞാനത്തെ ബ്രാഹ്മണ്യ വാദമായി സങ്കുചിതപ്പെടുത്തുകയും ചെയ്യുന്നു.
ജാതി അസമത്വത്തിന്റെ ഭണ്ഡാഗാരങ്ങളായ ഗ്രന്ഥങ്ങളെ വിപ്ലവ പുസ്തകങ്ങളായി ചിത്രീകരിക്കുന്ന സവര്‍ണരുടെ പുരാണ പട്ടത്താനങ്ങള്‍ ഇതിന്റെ തെളിവാണ്. സര്‍വകലാശാലകളെ ഇത്തരം ബ്രാഹ്മണ്യ വാദങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രമായും ഇടതുപക്ഷ വേഷമിട്ട നവ ബ്രാഹ്മണ്യര്‍ മാറ്റിത്തീര്‍ക്കുന്നു. വിമര്‍ശനം ഉന്നയിക്കുന്നവരെ സ്വത്വവാദ ആക്ഷേപം ഉന്നയിച്ചും അധ്യാപന നിയമനങ്ങളിലെ അഭിമുഖങ്ങളില്‍ നിന്ന് പുറത്താക്കിയുമാണ് ഈ പുരോഗമന നവ ബ്രാഹ്മണര്‍ പ്രതികാരം ചെയ്യുന്നത്.

സ്വത്വവാദ ആക്ഷേപവും
ദലിത് സ്വത്വവും


ചരിത്രപരമായും സാമൂഹിക ശാസ്ത്രപരമായും വിജ്ഞാനത്തെ ഉല്‍ഖനനം ചെയ്യുന്ന ദലിത് പണ്ഡിതരുടെ ഒരു നീണ്ട നിര ഇന്ന് കേരളത്തിലുണ്ട്. ഈ പണ്ഡിതര്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെ സ്വത്വവാദം എന്ന് ആക്ഷേപം ഉന്നയിച്ചാണ് പുരോഗമന പൂണൂല്‍ ധാരികള്‍ രംഗപ്രവേശം ചെയ്യുന്നത്. ഇത്തരം ആക്ഷേപം ഉന്നയിക്കുന്ന പുരോഗമനകാരികളുടെ പേരില്‍ വാലായി അവര്‍ സംവഹിക്കുന്ന നമ്പൂതിരി, ഭട്ടതിരി, മേനോന്‍, നായര്‍, ഇളയിടം, പണിക്കര്‍ തുടങ്ങിയ 'നാമവിശേഷണങ്ങള്‍' തങ്ങളുടെ സവര്‍ണ ജാതി സ്വത്വത്തിന്റെ പ്രഖ്യാപനമാണെന്ന കാര്യം ഇവര്‍ മറച്ചുവച്ച് പൊതു മനുഷ്യരായി മാറുന്നു. അവകാശങ്ങള്‍ ഉന്നയിക്കുന്ന ദലിതര്‍, പിന്നോക്കര്‍, മുസ്‌ലിംകള്‍ എന്നിവരെ പൂണൂല്‍ സംസ്‌കാര പുരോഗമന പ്രഭൃതികള്‍ സ്വത്വവാദികളെന്ന് ആക്ഷേപിച്ച് കൊണ്ട് സാമൂഹിക പുറന്തള്ളലിനെ സാധൂകരിക്കുന്നു. ഇത്തരം ആക്ഷേപങ്ങളിലൂടെ വിജ്ഞാന നിര്‍മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാര്‍ശ്വവല്‍കൃതരെ വെറുക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളായി മുദ്ര കുത്തുകയും ചെയ്യുന്നു.

ഇങ്ങനെ നോക്കുമ്പോള്‍ ബ്രാഹ്മണ്യത്തെ പുരോഗമന ആട അണിയിച്ച് കേരളത്തില്‍ പ്രസരിപ്പിക്കുന്ന ഇത്തരം പുരോഗമന പ്രഭൃതികള്‍ ബ്രാഹ്മണ്യ പാദസേവകരും നവ ഹിന്ദുത്വത്തിന് താത്വികാടിത്തറ രചിക്കുന്നവരുമാണെന്ന് സംശയിച്ചാല്‍ അത്ഭുതമില്ല. ചുരുക്കത്തില്‍ മാര്‍ക്‌സിസത്തെ ഇവര്‍ നമ്പൂതിരി ബ്രാഹ്മണ്യമായി വേഷം മാറ്റിയിരിക്കുന്നു. ബ്രാഹ്മണ്യ സേവകനും ചാതുര്‍വര്‍ണ്യ സംരക്ഷകനുമായ രാമന്‍ ഇവര്‍ക്ക് ജഗദാനന്ദ കാരകനും വിപ്ലവകാരിയുമായി മാറുന്നതിന് കാരണം അവരെ നയിക്കുന്നത് ഹിന്ദുത്വത്തിന്റെ ബ്രാഹ്മണ്യ പ്രത്യയ ശാസ്ത്രമായതിനാലാണ്. ഇങ്ങനെ ഉന്നത വിദ്യാ കേന്ദ്രങ്ങളില്‍ നവ സപ്താഹ ക്രിയകള്‍ ചെയ്യുന്ന വരേണ്യര്‍ ദലിത് ബുദ്ധി ജീവിതങ്ങളെ ജാതീയമായി ആക്ഷേപിക്കുന്ന നിന്ദാ വാക്യമാണ് 'സ്വത്വവാദി' എന്നത്. അടിസ്ഥാന പരമായി ജാതി വാലുകള്‍ അലങ്കാരമായി കൊണ്ടു നടക്കുന്ന മേനോന്‍ മാഷും നമ്പൂതിരി മാഷും മറ്റുമാണ് യഥാര്‍ത്ഥ ജാതിവാദികള്‍.
ചരിത്രപരമായി നോക്കിയാല്‍ ദലിത് സ്വത്വത്തിന്റെ താത്വിക രേഖ ഇന്ത്യന്‍ ഭരണഘടനയാണെന്ന് കാണാം. ദലിത് ജനതയെ പട്ടികജാതിയായും പട്ടികവര്‍ഗമായും തരം തിരിച്ച ഭരണഘടന ദലിതത്വത്തെ താത്വികമായും ചരിത്രപരമായും അംഗീകരിച്ചു കൊണ്ടാണ് സ്ഥാനപ്പെടുത്തിയിട്ടുള്ളത്. ചാതുര്‍വര്‍ണ്യ ജാതി സംസ്‌കാരം സമ്പൂര്‍ണമായി കൊഴിഞ്ഞു പോകുന്ന കാലം വരെ ഈ ചരിത്രാനുഭവം തുടരും. ആയതിനാല്‍ ദലിത് സ്വത്വത്തെ നിരാകരിക്കുന്ന വിധത്തില്‍ ആക്ഷേപം ഉന്നയിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഭരണഘടനെയെയാണ് വെല്ലുവിളിക്കുന്നത്.

ഭരണഘടനാ ജനാധിപത്യത്തിലൂടെ നിര്‍വചിക്കപ്പെടുകയും സ്ഥാനപ്പെടുത്തുകയും അതുവഴി പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ടവരുമായ ജനതയെ സ്വത്വവാദ ആക്ഷേപങ്ങളിലൂടെ നേരിടുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയിലൂടെ നിലവില്‍ വന്ന ചരിത്രാനുഭവങ്ങളെയും ജനാധിപത്യത്തെയുമാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
സവര്‍ണ ജാതി സ്വത്വത്തിന്റെ സാംസ്‌കാരിക മൂലധനത്തിലൂടെ വിഭവ പങ്കാളിത്തം തങ്ങളുടെ കുത്തകയാക്കി വച്ചവരുടെ സ്വത്വ ആക്ഷേപങ്ങള്‍ അവരുടെ ജാതി വെറിയുടെയും ദലിത് വൈജ്ഞാനികതയോടുള്ള അടങ്ങാത്ത അസഹിഷ്ണുതയുടെയും ഉത്തമ ദൃഷ്ടാന്തമാണ്. അതുകൊണ്ടു തന്നെ പുരോഗമന നവ ബ്രാഹ്മണിസ്റ്റുകളുടെ ഇത്തരം കുത്സിതമായ മുദ്ര കുത്തലുകളെ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ജനാധിപത്യ ധ്വംസനമായാണ് പരിഗണിക്കേണ്ടത്.

അനീതി=അസമത്വം


നവോത്ഥാനം കിളച്ചു മറിച്ച പുരോഗമന ഭൂമിയില്‍ എന്തിനിങ്ങനെ സംവരണം അട്ടിമറിക്കുന്നു എന്ന ചോദ്യവും ഉന്നയിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ വൈജ്ഞാനിക ബ്രാഹ്മണ്യ കുത്തക നിലനിര്‍ത്താനും ചിന്തിക്കുകയും എഴുതുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുന്ന, ഡോ. ബി.ആര്‍ അംബേദ്കര്‍ ദര്‍ശനം ചെയ്ത കരുത്തുറ്റ ദലിത് ബുദ്ധി ജീവികള്‍ അക്കാദമിക മേഖലയില്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുമാണ് ദലിത് സംവരണം അട്ടിമറിക്കുന്നത്.ഇങ്ങനെ ക്രൂരമായ അനീതിയിലൂടെ അസമത്വത്തെ ഉറപ്പിക്കാനാണ് പുരോഗമന ബ്രാഹ്മണിസ്റ്റുകള്‍ ശ്രമിക്കുന്നത്. പി.എച്ച്.ഡി അഡ്മിഷന്‍ നല്‍കാതെയും അധ്യാപന തസ്തികകളില്‍ സാമുദായിക സംവരണം ലംഘിച്ചും വിജ്ഞാന കേന്ദ്രങ്ങളെ ബ്രാഹ്മണ ഗുരുകുലങ്ങളാക്കാനാണ് അഭിനവ ബ്രാഹ്മണരായ പുരോഗമന പ്രഭൃതികള്‍ ശ്രമിക്കുന്നത്. ഇവരോട് മാര്‍ക്‌സും ഗ്രാംഷിയും ക്ഷമിക്കട്ടെ!


സംവരണ അട്ടിമറി ഉള്‍പ്പെടെയുള്ള അനീതികള്‍ കലാശാലകളില്‍ അരങ്ങേറുമ്പോള്‍ അതിനെതിരേ ചെറുവിരല്‍ കൊണ്ടു പോലും പ്രതികരിക്കാത്ത നവോത്ഥാന പുരാണ പട്ടത്താനികളുടെ ഭരണഘടനാ പ്രഘോഷണങ്ങള്‍ ആത്മാര്‍ത്ഥതയില്ലാത്ത വൈജ്ഞാനിക കസര്‍ത്ത് മാത്രമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിലെന്തത്ഭുതം? സാക്ഷാല്‍ ശങ്കരന്‍ ബുദ്ധി കൊണ്ടു പറന്നു എന്നാല്‍ അദ്വൈതം ഒരിക്കലും ശങ്കരാചാര്യര്‍ക്ക് ജീവിതാനുഭൂതിയായിരുന്നില്ല. അതുകൊണ്ടു തന്നെ ശങ്കരന്റെ പേരിലുള്ള ഒരു സ്ഥാപനത്തില്‍നിന്ന് ദലിതര്‍ക്കും പിന്നോക്കര്‍ക്കും മുസ്‌ലിംകള്‍ക്കും എങ്ങനെ നീതി ലഭിക്കും?

Content Highlights: today's article written by dr.t.s. shyam kumar


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  14 days ago