ബഹിരാകാശ പരീക്ഷണങ്ങള്‍ ശക്തിപ്പെടുത്തണം; 14 വയസുകാരനെ ജോലിക്ക് നിയമിച്ച് ഇലോണ്‍ മസ്‌ക്ക്
Elon Musk hired14-years-old-new-engineer in spacex
ബഹിരാകാശ രംഗത്ത് ആശാവഹമായ പല പരീക്ഷണങ്ങളും നടത്തുന്ന കമ്പനിയാണ് ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയുളള സ്‌പേസ് എക്‌സ്. ശതകോടീശ്വരനായ മസ്‌ക്ക് തന്റെ കമ്പനിയിലേക്ക് പ്രായം കുറഞ്ഞ ഒരു ഉദ്യോഗാര്‍ത്ഥിയെ തെരെഞ്ഞെടുത്തതാണ് സമൂഹ മാധ്യമങ്ങളിലടക്കം ഇപ്പോള്‍ ചര്‍ച്ചാ വിഷയം. 14 വയസുകാരനായ കൈരാന്‍ ക്വാസിയെയാണ് വളരെ സങ്കീര്‍ണമായ ഇന്റര്‍വ്യൂ പ്രക്രിയയിലൂടെ മസ്‌ക്ക് ജോലിക്കെടുത്തത്.11-ാം വയസ് മുതല്‍ കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിങ് മുതലായ വിഷയങ്ങള്‍ പഠിക്കുന്ന ക്വാസി സാന്റാ ക്ലാര സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയെടുക്കാനുളള തയ്യാറെടുപ്പിലാണ്.ചെറിയ പ്രായത്തില്‍ തന്നെ അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതിന്റെ അടിസ്ഥാനത്തില്‍ ക്വാസിയെ കുട്ടിയുടെ മാതാപിതാക്കള്‍ ഒരു കമ്മ്യൂണിറ്റി കോളേജില്‍ ചേര്‍ക്കുകയായിരുന്നു. അവിടെ അക്കാദമിക്ക് രംഗത്ത് മികവ് പുലര്‍ത്തിയ കുട്ടിയെ പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം സാന്റാ ക്ലാര യൂണിവേഴ്‌സിറ്റിയിലേക്ക് ചേര്‍ക്കുകയായിരുന്നു.
സ്‌പേസ് എക്‌സിന്റെ മനുഷ്യനെ ചൊവ്വയിലേക്കെത്തിക്കുന്ന പദ്ധതി വിജയിപ്പിക്കുന്നതിനായി തന്റെ കഴിവുകള്‍ പരമാവധി ഉപയോഗപ്പെടുത്തുമെന്ന് ക്വാസി പറഞ്ഞു.''സ്റ്റാര്‍ലിങ്ക് എഞ്ചിനീയറിങ് ടീമിലെ സോഫറ്റ് വെയര്‍ എഞ്ചിനീയറായി ഞാന്‍ ഈ ഗ്രഹത്തിലെ ഏറ്റവും മികച്ച കമ്പനിയില്‍ ചേരാന്‍ പോവുകയാണ്'. എന്റെ പക്വതയും കഴിവും പ്രായം വെച്ച് അളക്കാത്ത അപൂര്‍വ കമ്പനികളില്‍ ഒന്ന്'' ക്വാസി ലിങ്ക്ഡ്ഇനില്‍ കുറിച്ചു.
Content Highlights:Elon Musk hired14-years-old-new-engineer in spacex
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."