കായിക, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ പ്രഖ്യാപിച്ച് കുവൈത്ത്
കായിക, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് കായിക, സാംസ്‌കാരിക, സാമൂഹിക പ്രവർത്തനങ്ങൾക്കായി പുതിയ എൻട്രി വിസ അവതരിപ്പിച്ചു. രാജ്യത്തിന്റെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാൽ അൽ ഖാലിദ് ആണ് പുതിയ വിസ അനുവദിച്ചത്. കുവൈത്തിൽ സ്പോർട്സ്, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിന് ഉടമയെ അനുവദിക്കുന്നതാണ് പുതിയ വിസ.
കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ റെസിഡൻസി അഫയേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബുകൾ, അല്ലെങ്കിൽ രാജ്യത്ത് അംഗീകൃത സാംസ്‌കാരിക, സാമൂഹിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ എന്നിവ റസിഡൻസി അഫയേഴ്‌സ് അതോറിറ്റികൾ നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്ക് അനുസൃതമായി സമർപ്പിച്ച അപേക്ഷയിലാണ് വിസ നൽകുന്നത്.
പുതിയ വിസ പ്രകാരം മൂന്ന് മാസമാണ് കുവൈത്തിൽ താമസിക്കാൻ അനുവാദം നൽകുന്നത്. എന്നാൽ പ്രവേശന തീയതി മുതൽ പരമാവധി ഒരു വർഷത്തേക്ക് വിസ പുതുക്കാവുന്നതാണ്.
കുവൈത്ത് കൂടുതൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ദിവസം, കുവൈത്ത് യൂണിവേഴ്‌സിറ്റി കൂടുതൽ പ്രവാസികൾക്ക് അഡ്മിഷൻ നൽകാനും തീരുമാനം എടുത്തിരുന്നു. മാസങ്ങളായി നിർത്തിവെച്ച ഫാമിലി എൻട്രി വിസ പുനഃസ്ഥാപിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക, വ്യാപാര ബന്ധങ്ങളെ ഉത്തേജിപ്പിക്കുക എന്നതും ഈ നടപടിയുടെ ലക്ഷ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."