HOME
DETAILS

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി : രമേശ് ചെന്നിത്തല

  
backup
June 12 2023 | 12:06 PM

chennithala-latest-statement-in-muzuppilangad-issue-new

നിഹാൽ നൗഷാദ് സർക്കാർ അനാസ്ഥയുടെ രക്തസാക്ഷി : രമേശ് ചെന്നിത്തല

തിരുവനന്തപുരം : കണ്ണൂർ മുഴപ്പിലങ്ങാട് തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്ന് വയസുകാരൻ നിഹാൽ നൗഷാദ് മോൻ ദാരുണമായി കൊല്ലപ്പെട്ടത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ അനാസ്ഥയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ആ കുരുന്ന്. വേദനാജനകമായ മരണത്തിൽ യഥാർത്ഥ പ്രതി സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വ്യാപകമാകുന്ന തെരുവ് നായ്ക്കളുടെ ആക്രമണം സംബന്ധിച്ച് നിരവധി സംഭങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നാം കണ്ടതാണ്.

നിയമസഭയിൽ പോലും ചർച്ച ചെയ്തിട്ടും സർക്കാർ തെരുവ് നായകളുടെ ആക്രമണങ്ങൾ തടയുന്ന കാര്യത്തിൽ ഒരടി മുന്നോട്ട് പോയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് പോലും നൽകിയില്ലെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. ഇക്കാര്യത്തിൽ നിയമസഭയിലും പുറത്തും നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. അവസാനം നിഹാൽ എന്ന പിഞ്ച് ബാലന്റെ ജീവൻ തന്നെ ബലി കൊടിക്കേണ്ടി വന്നിരിക്കുന്നു. ഇവിടെ ജനം ഭീതിയിൽ കഴിയുകയാണ്. കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും കഴിയുന്നില്ല. നായകളെ പിടികൂടാനുള്ള പദ്ധതികൾ എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഗുണനിലവാരമില്ലാത്ത വാക്‌സിൻ വിതരണം ചെയ്ത സംഭവത്തിൽ ഒരാൾക്കെതിരെ പോലും നടപടി എടുക്കാത്ത സർക്കാർ പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പടെ തെരുവ് നായകൾക്ക് എറിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്. സർക്കാരിന് താത്പര്യം സ്വന്തക്കാരുടെയും ഇഷ്ടക്കാരുടെ പോക്കറ്റ് നിറയ്ക്കുന്ന പദ്ധതികളിൽ മാത്രമാണ്. മനുഷ്യത്വം തൊട്ട് തീണ്ടാത്ത പിണറായി സർക്കാരിന് മനുഷ്യന്റെ ജീവന് പുല്ല് വിലയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറ് ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  25 days ago
No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  25 days ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  25 days ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  25 days ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  25 days ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago