മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്; ബുധനാഴ്ച ഹാജരാകണം
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്; ബുധനാഴ്ച ഹാജരാകണം
കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്. വഞ്ചനാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ബുധനാഴ്ച ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് അയച്ചിട്ടുണ്ട്.
കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിക്കെതിരെ നേരത്തെ ഗുരുതരാരോപണം ഉയര്‍ന്നിരുന്നു.
മന്ത്രി റോഷി അഗസ്റ്റിന്‍, മുന്‍മന്ത്രി വി.എസ് സുനില്‍ കുമാര്‍, മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങവര്‍ക്കൊപ്പമുള്ള മോന്‍സന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കെ.സുധാകരനും മോന്‍സന്‍ മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു.
കെ. സുധാകരന്റെ സാന്നിധ്യത്തിലാണ് മോന്‍സന്‍ മാവുങ്കലിന് 25ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിനെ രേഖാമൂലം അറിയിച്ചത്. 2018 നവംബര്‍ 22ന് മോന്‍സന്റെ കലൂരിലുള്ള വീട്ടില്‍വെച്ച് കെ.സുധാകരന്റെ സാന്നിധ്യത്തില്‍ 25ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാര്‍ അറിയിച്ചത്. കെ.സുധാകരന്‍ എം.പി എന്നാണ് പരാതിയില്‍ ഉളളതെങ്കിലും 2018ല്‍ സുധാകരന്‍ എം.പിയല്ല.
എന്നാല്‍ പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്‍സനെ പരിചയപ്പെട്ടതെന്നാണ് സുധാകരനൊപ്പം ചിത്രത്തിലുള്ള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചത്. കേസില്‍ പ്രതിചേര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസിന്റേയോ കെ. സുധാകരന്റെയോ പ്രതികരണം പുറത്തുവന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."