HOME
DETAILS

മെസിക്കൊപ്പം ഞാനും ഇന്റര്‍മയാമിയിലേക്ക് പോകുന്നു: ടി.വി ചാനലില്‍ അര്‍ജന്റൈന്‍ താരം

  
backup
June 12 2023 | 14:06 PM

im-going-miami-now-with-messi-sergio-aguero-joke
im going miami now with messi sergio aguero jokes messi transfer

യു.എസ്.എയിലെ ടോപ്പ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗിലേക്ക് ചേക്കേറിയിരിക്കുകയാണ് അര്‍ജന്റീനയുടെ ഇതിഹാസ താരമായ ലയണല്‍ മെസി. ബാഴ്‌സലോണ, അല്‍ ഹിലാല്‍ എന്നീ ക്ലബ്ബുകളുമായി കൂട്ടിച്ചേര്‍ത്തും മെസിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഒടുവില്‍ താരം യു.എസ്.എയിലേക്ക് ചേക്കേറുകയായിരുന്നു. ശമ്പളത്തിന് പുറമെ അഡിഡാസ്, ആപ്പിള്‍ എന്നീ കമ്പനികളുടെ ലാഭ വിഹിതത്തില്‍ ഒരു പങ്കും, വിരമിച്ച ശേഷം ക്ലബ്ബിന്റെ ഓഹരിയുടെ ഒരു ഭാഗവും മെസിക്ക് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എന്നാലിപ്പോള്‍ മെസി ഇന്റര്‍മയാമിയിലേക്ക് ചേക്കേറിയ സ്ഥിതിക്ക് താനും അങ്ങോട്ടേക്ക് പോകുകയാണെന്ന് ബി.ടി സ്‌പോര്‍ടിനോട് പറഞ്ഞിരിക്കുകയാണ് മുന്‍ അര്‍ജന്റൈന്‍ താരമായ സെര്‍ജിയോ അഗ്യൂറോ. ഇസ്താംബൂളില്‍ വെച്ച് നടന്ന ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു തമാശരൂപേണ അഗ്യൂറോ ഈ പരാമര്‍ശം നടത്തിയത്. അഗ്യൂറോയുടെ മുന്‍ ക്ലബ്ബായ മാന്‍ സിറ്റി, ഫൈനലില്‍ ഇന്റര്‍മിലാനെ തകര്‍ത്ത് തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു.

'ഞാന്‍ സിറ്റിയെ വളരെയേറെ സ്‌നേഹിക്കുന്നു. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ നഷ്ടപ്പെട്ട കിരീടം സിറ്റി സ്വന്തമാക്കിയതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഞാനും മയാമിയിലക്ക് പോകുകയാണ് ഇത്തവണ മെസിയുടെ കൂടെയായിരിക്കുമത്.,' അഗ്യൂറോ പറഞ്ഞു.രണ്ട് സീസണില്‍ പി.എസ്.ജിക്കായി ബൂട്ടണിഞ്ഞ ശേഷമാണ് മെസി മയാമിയിലേക്ക് പോകുന്നത്. കഴിഞ്ഞ രണ്ട് സീസണിലും പി.എസ്.ജി തന്നെയായിരുന്നു ലീഗ് വണ്‍ ടൈറ്റില്‍ സ്വന്തമാക്കിയത്.

Content Highlights:-im going miami now with messi sergio aguero jokes messi-transfer
മെസിക്കൊപ്പം ഞാനും ഇന്റര്‍മയാമിയിലേക്ക് പോകുന്നു: ടി.വി ചാനലില്‍ അര്‍ജന്റൈന്‍ താരം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരെ യുഎസ് ആക്രമണം: ഓപ്പറേഷനിൽ വഞ്ചനയും തന്ത്രവും ഉൾപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ

International
  •  3 days ago
No Image

ഇപ്പോഴത്തേക്കാൾ അവരുടെ ആദ്യ കാലങ്ങളിലെ പ്രകടനങ്ങളാണ് നമ്മൾ നോക്കേണ്ടത്: സൂപ്പർതാരങ്ങളെക്കുറിച്ച് നാനി

Football
  •  3 days ago
No Image

"ഞങ്ങളുടെ ആണവ സൗകര്യങ്ങൾ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല: ആണവ വ്യവസായം മുന്നോട്ട് പോകും" ആണവോർജ്ജ സംഘടന വക്താവ് ബെഹ്‌റൂസ് കമൽവണ്ടി 

International
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ തുടരുമെന്ന് മെഴ്‌സ്ക്; സുരക്ഷാ ആശങ്കകൾ പുനഃപരിശോധിക്കും

International
  •  3 days ago
No Image

ഗസ്സയിലെ ദുരിതം ലോകം മറക്കരുത്: ലോകരാഷ്ട്രങ്ങളോട് ലിയോ മാർപ്പാപ്പയുടെ ആഹ്വാനം

International
  •  3 days ago
No Image

പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala
  •  3 days ago
No Image

ഇറാനെതിരെ യുഎസിന്റെ ആക്രമണം മാസങ്ങളോളം നീണ്ട ആസൂത്രണത്തിനും തയ്യാറെടുപ്പിനും ശേഷം: യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ

International
  •  3 days ago
No Image

ഭാര്യയുടെ പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് ആവശ്യമില്ല; മദ്രാസ് ഹൈക്കോടതി

National
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ-അമേരിക്ക സംഘർഷം: പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് യുഎഇ; ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണം

International
  •  3 days ago
No Image

യുഎസ് ആക്രമണം അന്താരാഷ്ട്ര നിയമലംഘനം: ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ചൈന 

International
  •  3 days ago