കാനഡയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മികച്ച തൊഴിലവസരം;60 ലക്ഷം വരെ വാര്‍ഷിക ശമ്പളം
truck driver vacancies in canada
കാനഡയില്‍ തൊഴില്‍ ചെയ്യാനും അവിടേക്ക് കുടിയേറാനും താത്പര്യമുളള മലയാളികളടക്കമുളള എണ്ണിയാലൊടുങ്ങാത്ത ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരേയും നമുക്ക് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ പലപ്പോഴും വൈറ്റ് കോളര്‍ ജോലികള്‍ എന്നറിയപ്പെടുന്ന പ്രൊഫഷണല്‍ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മാത്രമെ കാനഡപോലെയുളള രാജ്യങ്ങളിലേക്ക തൊഴില്‍ നേടാനും അതുവഴി അവിടെ പൗരത്വം നേടിയെടുക്കാനും കഴിയൂ എന്നാണ് പലരുടേയും ധാരണ.
എന്നാല്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ട്രക്ക് ഡ്രൈവര്‍മാരെ തൊഴിലിനായി ക്ഷണിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയന്‍ പ്രവിശ്യയിലേക്ക് ജോബ് ബാങ്ക് ഫെഡറല്‍ ജോബ് ഹണ്ടിംഗ് ആന്‍ഡ് കരിയര്‍ പ്ലാനിങ് വെബ്‌സൈറ്റ് 636 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്റര്‍നാഷണല്‍ തലത്തില്‍ ട്രക്ക് ഓടിച്ച് പരിചയമുളളവര്‍ക്ക് തൊഴിലില്‍ മുന്‍തൂക്കം ലഭിക്കുന്നതാണ്.കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ വാന്‍കൂര്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ മേഖലയില്‍ മാത്രം ട്രക്ക് ഡ്രൈവര്‍മാരുടെ 553 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മികച്ച ശമ്പളവും കാനഡ വാഗ്ധാനം ചെയ്യുന്നുണ്ട്. സാധാരണ ഗതിയില്‍ മണിക്കൂറിന് ശരാശരി 27 ഡോളര്‍ വരെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ശമ്പളമായി ലഭിക്കുന്നുണ്ട്. 38 ഡോളര്‍ വരെയാണ് ഇവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളം. വര്‍ഷത്തില്‍ 60 ലക്ഷം രൂപവരെയാണ് കാനഡയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. അധികസമയം ജോലി ചെയ്യുന്നതിന് പ്രത്യേക ബോണസും ലഭിക്കാറുണ്ട്.
ഡ്രൈവര്‍മാരുടെ നിയമനം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലയുടെ നിലനില്‍പ്പിന് അത്യാവശ്യമായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് രാജ്യത്ത് വര്‍ക്ക് പെര്‍മിറ്റ്, സ്ഥിരതാമസം എന്നിവ എളുപ്പത്തില്‍ ലഭിച്ചു കിട്ടാന്‍ സാധ്യതകളുണ്ട്.കൂടാതെ പൗരത്വത്തിനായും ഇത്തരം തൊഴില്‍ എടുക്കുന്നവര്‍ക്ക് ശ്രമിക്കാവുന്നതാണ്. ഭാഷയിലുളള പ്രാവീണ്യവും പ്രവര്‍ത്തി പരിചയവും തൊഴില്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് സഹായകരമായ കാര്യമാണ്.
Content Highlights:truck driver vacancies in canada
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."