മികച്ച മൈലേജ്; പോക്കറ്റ് കാലിയാക്കാത്ത വില; മിഡില്‍ ക്ലാസിന് കയ്യിലൊതുങ്ങുന്ന മാരുതി സുസുക്കി കാര്‍
specialties and features of-maruti suzuki brezza
ഇന്ത്യന്‍ വാഹന മേഖലയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് മാരുതി സുസുക്കി. പതിറ്റാണ്ടുകളായി ഇന്ത്യന്‍ കാര്‍ മാര്‍ക്കറ്റില്‍ മികച്ച സാന്നിധ്യം പുലര്‍ത്താന്‍ മാരുതി സുസുക്കിക്കായിട്ടുണ്ട്. മികച്ച മൈലേജും താങ്ങാന്‍ കഴിയുന്ന വിലയുമായി മാര്‍ക്കറ്റില്‍ അവതരിച്ച് മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയ വാഹനമാണ് മാരുതി സുസുക്കിയുടെ ബ്രെസ.LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് വകഭേദങ്ങളില്‍ പുറത്തിറങ്ങുന്ന ഈ കാറിന് 1.5 ലിറ്ററിന്റെ പെട്രൊള്‍ ടാങ്കാണുളളത്. അഞ്ച് സീറ്റുളള ഈ കാറിന് 103 പി.എസ് കരുത്തും 137 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണുളളത്.
328 ലിറ്ററിന്റെ വലിയ ബൂട്ട് സ്‌പേസുളള ഈ കാര്‍ ആറ് മോണോടോണുകളിലും മൂന്ന് ഡ്യുവല്‍ കളര്‍ടോണുകളിലും പുറത്തിറങ്ങുന്നുണ്ട്.
യാത്രികര്‍ക്കായി മികച്ച ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ കാറില്‍ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ നാല് സ്പീക്കറുകള്‍ അടങ്ങുന്ന സൗണ്ട് സിസ്റ്റവും ഒന്‍പത് ഇഞ്ചിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും കാറില്‍ അടങ്ങിയിട്ടുണ്ട്. അതിനൊപ്പം യാത്രക്കാരുടെ സുരക്ഷക്കായി ആറ് എയര്‍ബാഗുകളും ബ്രെസയില്‍ മാരുതി സുസുക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
8.19 ലക്ഷം രൂപ മുതല്‍ 14.04 ലക്ഷം രൂപവരെയാണ് കാറിന്റെ എക്‌സ് ഷോറൂം വില. 19.8 കിലോമീറ്റര്‍ മുതല്‍ 25.51 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ വിവിധ ശ്രേണികള്‍ക്ക് ലഭിക്കുന്ന മൈലേജ്.
Content Highlights:/specialties and features of-maruti suzuki brezza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."