മലപ്പുറത്ത് വിവിധ ഇടങ്ങളിൽ ഭൂചലനം
മലപ്പുറത്ത് വിവിധ ഇടങ്ങളിൽ ഭൂചലനം
മലപ്പുറം: മലപ്പുറത്ത് വിവിധ ഭാഗങ്ങളിൽ ഭൂചലനം ഉണ്ടയതായി വിവരം. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. മലപ്പുറം നഗരസഭ പരിധിയിലെ കോട്ടപ്പടി, കുന്നുമ്മൽ, മേൽമുറി, വലിയങ്ങാടി, കാവുങ്ങൽ, ഇത്തിൾ പറമ്പ്, വാറങ്കോട്, കൈനോട്, താമരക്കുഴി തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ ഉണ്ടായത് ഭൂചലനമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഭൂചലനം ഉണ്ടായെന്ന് കരുതുന്ന ഇടങ്ങളിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാത്രി എട്ടിനും എട്ടരക്കും ഇടയിലായാണ് വിവിധ ഇടങ്ങളിൽ സംഭവം ഉണ്ടായത്. അസാധാരണ രീതിയിലുള്ള വലിയ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആളുകൾ പരസ്പരം വിവരം കൈമാറിയതോടെയാണ് ഒരുപാട് സ്ഥലങ്ങളിൽ ഇതേഅനുഭവം ഉണ്ടായതായി വ്യക്തമായത്.
അതേസമയം, സംഭവിച്ചത് ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പരിശോധനക്ക് ശേഷമാകും ഇതിന്റെ സ്ഥിരീകരണം വരുക. നഗരസഭ പരിധിയിലെ വിവധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ചിലർ അറിയിച്ചെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നഗരസഭ ചെയർമാൻ മുജീബ് കാടേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."