പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന്; എങ്ങിനെ പരിശോധിക്കാമെന്നറിയാം
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന്
തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് നാലിന് ആണ് ട്രയൽ അലോട്ട്മെന്റ് സൈറ്റുകളിൽ ലഭ്യമാവുക. വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം. തിരുത്തലുകൾ ആവശ്യമുള്ളവർക്കും വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ തിരുത്തലുകൾക്ക് സമയം ഉണ്ട്. ഓപ്‌ഷനുകളിൽ മാറ്റം വരുത്താനുള്ള അവസാന അവസരം ആയിരിക്കും ഇത്.
എങ്ങിനെ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാം
- അഡ്മിഷൻ ഗേറ്റ്വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക
- ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇത് ഹയർസെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിലേക്ക് നിങ്ങളെ എത്തിക്കും.
- Candidate Login-SWS എന്ന ഓപ്‌ഷനിൽ ലോഗിൻ ചെയ്യുക.
- Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
- തിരുത്തലുകൾ ആവശ്യമാണെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ/ കൂട്ടിച്ചേർക്കലുകൾ നടത്താവുന്നതാണ്.
എഡിറ്റ് ചെയ്യുമ്പോൾ തെറ്റായ വിവരങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. തെറ്റായ വിവരം നൽകിയാൽ അലോട്ട്മെന്റ് റദ്ദാക്കും. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെൽപ് ഡെസ്കുകളെ സമീപിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."