നീറ്റ് പരീക്ഷാഫലം ഇന്ന്; വിശദ വിവരങ്ങള്‍ അറിയാം
നീറ്റ് പരീക്ഷാഫലം ഇന്ന്
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് പരീക്ഷാ ഫലം ഇന്ന്. അതേസമയം എപ്പോള്‍ പ്രസിദ്ധികരിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം റിസല്‍ട്ടുകള്‍ https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. എകദേശം 21 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
നീറ്റ് എക്‌സാമിന്റെ റാങ്കിങ്ങ് മാനദണ്ഡങ്ങള്‍ എങ്ങനെയാണ്?
നീറ്റ് എക്‌സാമില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ മാര്‍ക്ക് ലഭിച്ചാല്‍ എങ്ങനെയാണ് ഒരാളെ ഉയര്‍ന്ന റാങ്കിങ്ങിനായി തെരെഞ്ഞെടുക്കുന്നത് എന്ന ചോദ്യം വളരെ പേര്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലവില്‍ വന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന രീതിയിലാണ് റാങ്കിങ്ങ് തീരുമാനിക്കുക.
1, ബയോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയയാളെ പരിഗണിക്കും
2, ബയോളജിയില്‍ രണ്ട് പേര്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ കെമസ്ട്രിയിലെ മാര്‍ക്ക് പരിഗണിക്കും
3, അതിലും ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഏറ്റവും കൂടുതല്‍ ശരിയുത്തരം രേഖപ്പെടുത്തിയയാള്‍ തെരെഞ്ഞെടുക്കപ്പെടും
4, ഇതെല്ലാം രണ്ട് പേര്‍ക്കും തുല്യമായി വന്നാല്‍ ഒരേ റാങ്ക് നേടിയതില്‍ പ്രായക്കൂടുതലുളള വ്യക്തിക്ക് മുന്‍ഗണന ലഭിക്കും
5, പ്രായവും തുല്യമായി വന്നാല്‍ ആദ്യം പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തയാളെയായിരിക്കും പരിഗണിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."