കെ.എസ്.ആര്.ടി.സി കൂടുതല്‍ സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ നിരത്തിലിറക്കുന്നു
കെ.എസ്.ആര്.ടി.സി കൂടുതല്‍ സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ നിരത്തിലിറക്കുന്നു
തിരുവനന്തപുരം: യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി കൂടുതല്‍ സൂപ്പര്‍ ക്ലാസ് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. സ്വകാര്യ ബസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായുണ്ടാകുന്ന യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്.
ഇനിമുതല്‍ വിവിധ റൂട്ടുകളില്‍ അധിക സൂപ്പര്‍ക്ലാസ് സര്‍വിസുകള്‍ ഏര്‍പ്പെടുത്തും. കൂടാതെ നിരക്കുകള്‍ കുറയ്ക്കാനും ആലോചനയുണ്ട്. സ്റ്റേജ് കാരേജ് സ്വകാര്യ ബസുകളുടെ ട്രിപ്പ് ദൂരം 140 കിലോമീറ്ററായി സംസ്ഥാന സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ചട്ടം മറികടന്ന ചില റൂട്ടുകളിലെ സ്വകാര്യ ബസുകളുടെ എണ്ണം വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇത്തരം ബുദ്ധിമുട്ട് മുന്നില്‍കണ്ടാണ് കൂടുതല്‍ റൂട്ടുകളില്‍ സര്‍വിസുകള്‍ ഏര്‍പ്പെടുത്തുന്നത്.
അതേസമയം നാഷണല്‍ ഹൈവേയില്‍ ഉള്‍പ്പടെ നിയമം ലഘിച്ച് സ്വകാര്യ ബസ്സുകള്‍ ഓടുന്നത് കെ.എസ്.ആര്.ടി.സിക്ക് വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."