HOME
DETAILS
MAL
അഗളി ടൗണിനടുത്ത് പുളളിമാനെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു
backup
June 13 2023 | 13:06 PM
അഗളി: അട്ടപ്പാടിയിലെ അഗളി ടൗണിന് സമീപം തെരവുനായ്ക്കള്‍ പുളളിമാനെ കടിച്ചു കൊന്നു.ചൊവ്വാഴ്ച വൈകീട്ട് ആറോടെ ആണ് പുള്ളിമാനുനേരെ തെരുവുനായ് ആക്രമണം ഉണ്ടായത്. ആറു മാസം പ്രായം തോന്നിക്കുന്ന പുള്ളിമാനാണ് ചത്തത്. അഗളി ബോഡിച്ചാള റോഡിനോട് ചേര്‍ന്നാണ് പുളളിമാന്റെ ജഡം തെരുവുനായ് ക്കള്‍ വലിച്ചിഴക്കുന്ന നിലയില്‍ കണ്ടെത്തിയത്. ബോഡിച്ചാള വനമേഖലയില്‍ പുള്ളിമാന്‍ കൂട്ടങ്ങളുടെ സജീവ സാന്നിധ്യമുണ്ട്.ഈ ഭാഗത്ത് വിവിധ പ്രദേശത്തു നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ തെരുവില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് തെരുവുനായ്ക്കളുടെഎണ്ണം ഏറെക്കൂടിയതായി നാട്ടുകാര്‍ പറയുന്നു.
Content Highlights:deer was bitten to death by stray dogs near agali town
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."