HOME
DETAILS

വരുന്നു, ചികുൻഗുനിയക്കും വാക്‌സിൻ ക്ലിനിക്കൽ പരീക്ഷണം വിജയം

  
backup
June 14 2023 | 02:06 AM

positive-results-for-potential-first-chikungunya-vaccine

പാരിസ് • കൊതുക് പരത്തുന്ന ചികുൻഗുനിയക്ക് പ്രതിരോധ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് പ്രതീക്ഷയേകി പരീക്ഷണ ഫലങ്ങൾ. ഫ്രഞ്ച് – ആസ്‌ത്രേലിയൻ മരുന്നു കമ്പനിയായ വാൽനെവയാണ് വാക്‌സിൻ വികസിപ്പിച്ചത്. ഇതിന്റെ ക്ലിനിക്കൽ ട്രയൽ അമേരിക്കയിൽ നടന്നു. ആദ്യ പരീക്ഷണങ്ങളിൽ ഫലം അനുകൂലമാണെങ്കിലും കൂടുതൽ ക്ലിനിക്കൽ ട്രയലുകൾ നടത്തണമെന്നാണ് ഗവേഷകർ പറയുന്നത്. 4,100 പേരിലാണ് വാക്‌സിൻ പരീക്ഷിച്ചത്. 266 പേരടങ്ങുന്ന ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു പരീക്ഷണം. ഇവരിൽ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ ഉണ്ടാകുന്നതായി കണ്ടെത്തി.
ചികുൻഗുനിയ പരത്തുന്ന വൈറസിന് നിലവിൽ പ്രതിരോധ വാക്‌സിൻ ഒന്നുമില്ല. പനിയും സന്ധിവേദനയുമാണ് രോഗ ലക്ഷണം. മരണ നിരക്ക് വളരെ കുറവാണ്. മൂന്നു തവണകൂടി വാക്‌സിൻ ക്ലിനിക്കൽ ട്രയൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ മരണകാരണമാകുന്ന തരത്തിൽ വൈറസ് ശക്തിപ്പെട്ടേക്കുമെന്നും രോഗം വ്യാപിച്ചേക്കുമെന്നും ഗവേഷകർ പറയുന്നു. ഇതേ തുടർന്നാണ് വാക്‌സിൻ പരീക്ഷണം തുടങ്ങിയത്.

Content Highlights:Positive Results For Potential First Chikungunya Vaccine



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  a month ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  a month ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  a month ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  a month ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  a month ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  a month ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  a month ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  a month ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  a month ago