ബിപോര്‍ജോയ്; ഭുജ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
ബിപോര്‍ജോയ് ഭുജ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
അഹമ്മദാബാദ്: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് നാശം വിതക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് അരലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചു. സുരക്ഷയ്ക്കായി ഭുജ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. കൂടാതെ നൂറോളം ട്രെയിനുകള്‍ റദ്ദാക്കിയതായി പശ്ചിമ റെയില്‍വേ അറിയിച്ചു. 18 എന്‍.ഡി.ആര്.എഫ് സംഘങ്ങളെ വിവിധയിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. സൗരാഷ്ട്ര കച്ച് തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത ജാഗ്രതയിലാണ് ഗുജറാത്ത് തീരം.
സൗരാഷ്ട്രകച്ച് മേഖലയില്‍ മരം ഒടിഞ്ഞു വീണ് രണ്ട് കുട്ടികളുള്‍പ്പെടെ 4 പേര് മരിച്ചു. തീരത്തോടടുക്കുന്ന ചുഴലിക്കാറ്റിന് ഏകദേശം150 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകളോട് വീടിനുള്ളില്‍ തന്നെ കഴിയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ബീച്ചുകളും തുറമുഖങ്ങളെല്ലാം ഇതിനോടകം തന്നെ അടച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര - വ്യോമ - നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്. അവശ്യസാധനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."