HOME
DETAILS

യൂട്യൂബില്‍ വരുമാനം മാര്‍ഗം ഒന്നുകൂടി എളുപ്പമാകും; നിബന്ധനകള്‍ മാറുന്നു

  
backup
June 14 2023 | 13:06 PM

earning-on-youtube-just-got-easier

യൂട്യൂബില്‍ വരുമാനം മാര്‍ഗം ഒന്നുകൂടി എളുപ്പമാകും

ന്യൂയോര്‍ക്ക്: യൂട്യൂബില്‍ നിന്നും വരുമാനം കണ്ടെത്താന്‍ വിവിധ രീതിയിലുള്ള വിഡിയോയിലൂടെയും റീല്‍സുകള്‍ ഉപയോഗിക്കാറുണ്ട്.
വരുമാനമാര്‍ഗമായി തന്നെയാണ് എല്ലാവരും ഇതിനെകാണുന്നത്. ഇത്തരക്കാര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് യൂട്യൂബിന്റെ പുതിയ അറിയിപ്പ്. യൂട്യൂബ് അക്കൗണ്ട് ആരംഭിച്ച് അതില്‍ വീഡിയോകള്‍ ഇട്ട് തുടങ്ങിയാല്‍ അതില്‍ നിന്നും വരുമാനം ലഭിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. ഈ നിബന്ധനകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് യൂട്യൂബ്.

നിലവില്‍ ഒരു യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍ക്ക് പണം ലഭിക്കണമെങ്കില്‍ ആയിരം സബ്‌സ്‌ക്രൈബേഴ്‌സ്, ഒരു വര്‍ഷത്തിനിടെ 4000 മണിക്കൂര്‍ കാഴ്ചകള്‍, അല്ലെങ്കില്‍ 90 ദിവസത്തിനിടെ ഒരു കോടി ഷോര്‍ട്‌സ് വ്യൂ എന്നിങ്ങനെയാണ് വേണ്ടത്. എന്നാല്‍ യൂട്യൂബ് നോര്‍ത്ത് അമേരിക്കയില്‍ ഈ നിബന്ധനകളില്‍ ചെറിയ മാറ്റം വരുത്തി. ഇത് പ്രകാരം പണം ലഭിക്കാന്‍ ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വര്‍ഷത്തിനിടെ 3000 മണിക്കൂര്‍ കാഴ്ചകള്‍ അല്ലെങ്കില്‍ 90 ദിവസത്തിനുള്ളില്‍ 30 ലക്ഷം വ്യൂ നേടിയിരിക്കണം ഒപ്പം ആയിരം സബ്‌സ്‌ക്രൈബേഴ്‌സ് എന്നത് 500 ആക്കി.

അതേ സമയം യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിലവിലുള്ള ഈ നിബന്ധനകള്‍ ഇന്ത്യ പോലുള്ള വിപണിയിലേക്ക് അടുത്തുതന്നെ വന്നേക്കാം എന്നാണ് വിവരം. പക്ഷെ യൂട്യൂബ് വീഡിയോകളുടെയും, ക്രിയേറ്റര്‍മാരുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് കാണിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ പെട്ടെന്നൊരു ഇളവ് യൂട്യൂബ് നല്‍കുമോ എന്ന സംശയവും നിലവിലുണ്ട്. പ്രധാനമായും യൂട്യൂബിന് ലോക വിപണിയില്‍ ടിക് ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റ റീല്‍സ് പോലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാനും മികച്ച കണ്ടന്റ് ക്രിയേറ്റേര്‍സിനെ ആകര്‍ഷിക്കാനുമാണ് ഈ മാറ്റം എന്നാണ് വിവരം.

അതായത് ചാനലിലെ മൂന്ന് വീഡിയോകള്‍ എങ്കിലും ഒരു വര്‍ഷത്തിനിടെ 3000 മണിക്കൂര്‍ കാഴ്ച മതിയെന്നത്. ക്രിയേറ്റര്‍മാര്‍ക്ക് സമയം എടുത്ത് മികച്ച കണ്ടന്റ് കണ്ടെത്താന്‍ സാവകാശം നല്‍കും എന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ടന്റ് നിലവാരം വര്‍ദ്ധിപ്പിക്കാം എന്നും യൂട്യൂബ് കരുതുന്നു.

അതേ സമയം ചെറുവീഡിയോ പ്ലാറ്റ്‌ഫോമുകളുടെ വെല്ലുവിളി നിയന്ത്രിക്കാന്‍ 90 ദിവസത്തിനുള്ളില്‍ 30 ലക്ഷം ഷോര്‍സ് വ്യൂ എന്നത് ആക്കിയിട്ടുണ്ട്. അത് ഇത്തരം വീഡിയോകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നതാണ് ഗൂഗിള്‍ പാരന്റ് കമ്പനി ആല്‍ഫബെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് കരുതുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago