സാമ്പത്തിക ക്രമക്കേട്: കണ്ണൂരില്‍ മൂന്ന് ലോക്കല്‍കമ്മിറ്റി അംഗങ്ങളെ സി.പി.എം പുറത്താക്കി
സാമ്പത്തിക ക്രമക്കേട്: കണ്ണൂരില്‍ മൂന്ന് ലോക്കല്‍കമ്മിറ്റി അംഗങ്ങളെ സി.പി.എം പുറത്താക്കി
കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട തട്ടിപ്പിനെത്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സേവ്യര്‍ പോള്‍, രാംഷോ, അഖില്‍ എന്നീ ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി. ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
30 ലക്ഷത്തിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. എന്നാല്‍ കോടികളുടെ ഇടപാടാണ് നടന്നതെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറിക്ക് ലഭിച്ച പരാതിയിലാണ് നടപടി.
സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി സി.പി.എമ്മില്‍ ചില ആളുകള്‍ക്ക് ബന്ധമുണ്ട് എന്ന ആരോപണം വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാര്ക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."