HOME
DETAILS
MAL
മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല; അയല്‍ക്കൂട്ട അംഗങ്ങള്‍ പിഴയൊടുക്കാന്‍ നിര്‍ദ്ദേശം
backup
June 15 2023 | 06:06 AM
മന്ത്രി പങ്കെടുത്ത പരിപാടിക്ക് എത്തിയില്ല; അയല്‍ക്കൂട്ട അംഗങ്ങള്‍ പിഴയൊടുക്കാന്‍ നിര്‍ദ്ദേശം
കൊല്ലം: കായികമന്ത്രി പങ്കെടുത്ത പരിപാടിയില്‍ എത്താതിരുന്ന അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പിഴയൊടുക്കാന്‍ നിര്‍ദ്ദേശം. പുനലൂര്‍ നഗരസഭയിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങളാണ് പിഴയായി നൂറ് രൂപ വീതം നല്‍കണമെന്ന് സി ഡി എസ് ഭാരവാഹികള്‍ നിര്‍ദ്ദേശിച്ചത്
കായിക മന്ത്രി അബ്ദുറഹ്മാന് പങ്കെടുത്ത പുനലൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും പങ്കെടുക്കാത്തവര്ക്കാണ് പിഴ. സരസ് മേളയിലെ പങ്കാളിത്തം ഉറപ്പാക്കാനാണ് പിഴ നിര്‍ദ്ദേശമെന്നാണ് ഔദ്യോഗിക വിശദീകരണം.
സിപിഐ മുന്‍ കൗണ്‍സിലര്‍ സരോജ ദേവി,മുനിസിപ്പല്‍ സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഗീതാ ബാബു എന്നിവരാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഓഡിയോ സന്ദേശം ഇട്ടത്. ശബ്ദ സന്ദേശം പുറത്തായതോടെ വിഷയം വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."