ബിപോർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച് സുൽത്താൻ അൽ നെയാദി'
ബിപോർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശ ചിത്രങ്ങൾ പങ്കുവെച്ച് സുൽത്താൻ അൽ നെയാദി
ന്യൂഡൽഹി: ഇന്ന് വൈകീട്ട് നാല് മണിയോടെ ഗുജറാത്ത് തീരം തൊടുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ട് യുഎഇ ബഹിരാകാശ സഞ്ചാരി. ട്വിറ്റർ വഴിയാണ് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ചിത്രങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞദിവസമാണ് ചിത്രങ്ങൽ പങ്കുവെച്ചത്
"രണ്ട് ദിവസമായി അറേബ്യൻ കടലിൽ രൂപപ്പെടുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെ, ബഹിരാകാശ നിലയത്തിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നു" എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ബഹിരാകാശ നിലയത്തിൽ നിന്നാണ് അറബിക്കടലിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും നെയാദി രണ്ട് ദിവസം മുൻപ് പങ്കുവച്ചിരുന്നു.
അതേസമയം, അതിതീവ്ര ചുഴലിക്കാറ്റ് ബിപോർജോയ് ഇന്ന് തീരം തൊടും. ഗുജറാത്ത് തീരത്തെത്തുന്ന കാറ്റ് മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ഇന്നു വൈകീട്ടോടെ ഗുജറാത്തിലെ ജഖൗ തീരത്താണ് കാറ്റ് ആദ്യമെത്തുക.'
പ്രശ്നബാധിത മേഖലകളിൽനിന്ന് 74,345 പേരെ മാറ്റി പാർപ്പിച്ചു .ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ തുടങ്ങി എട്ടു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."