അഴുകിയ മൃതദേഹങ്ങള്‍ക്കരികില്‍ ചോരക്കുഞ്ഞ്; ഒടുവില്‍ അത്ഭുകരമായി അവന്‍ ജീവിതത്തിലേക്ക്
അഴുകിയ മൃതദേഹങ്ങള്‍ക്കരികില്‍ ജീവനോടെ ചോരക്കുഞ്ഞ്; ഒടുവില്‍ അത്ഭുകരമായി അവന്‍ ജീവിതത്തിലേക്ക്
ഡെറാഡൂണ്‍: അടച്ചുപൂട്ടിയ വീട്ടില്‍ മൂന്നു ദിവസം മുമ്പ് ജീവനൊടുക്കിയ ഭാര്യയുടെയും ഭര്‍ത്താവിന്റെയും അഴുകിയ മൃതദേഹത്തിനരികില്‍ നിന്ന് കിട്ടിയ ചോരക്കുഞ്ഞ് ജീവിതത്തിലേക്ക്. കുഞ്ഞ് ഭക്ഷണവും വെള്ളവും ലഭിക്കാതെ അത്യാസന്നനിലയിലായിരുന്നു. മനുഷ്യ ഇടപെടലില്ലാതെ കുഞ്ഞിന് നിര്‍ജലീകരണം സംഭവിച്ചിരുന്നു. ഇവിടെ നിന്നാണ് ജീവിത്തിലേക്ക് തിരിച്ചുവരുന്നത്. സഹാറന്‍പൂര്‍ സ്വദേശികളായ കാഷിഫ്, അനം എന്നിവരാണ് ജീവനടുക്കിയത്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യക്കുകാരണമെന്നാണ് നാട്ടുകാരുടെ നിഗമനം.
ഈ മാസം എട്ടിനായിരുന്നു കാഷിഫിന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ക്രെയിന്‍ ഓപ്പറേറ്ററായിരുന്നു കാഷിഫ്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. നാല് മാസം മുമ്പാണ് ടര്‍ണര്‍ റോഡിലെ വാടക വീട്ടിലേക്ക് മാറിയത്.
വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് പൊലിസ് വീട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹങ്ങളും കുഞ്ഞിനെയും കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പൊലിസ് പറയുന്നു. കുഞ്ഞിന് പെട്ടെന്ന് അടിയന്തര പരിചരണം നല്‍കിയതോടെയാണ് ജീവന്‍ നിലനിര്‍ത്താനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."