10 വര്‍ഷം വരെ വാറണ്ടി; വിപണിയില്‍ തരംഗമാവാന്‍ ഹോണ്ട യൂണികോണിന്റെ പുത്തന്‍ പതിപ്പ്
ഹോണ്ടയുടെ എക്കാലത്തെയും ജനപ്രിയമായ ബൈക്കുകളില്‍ ഒന്നാണ് യൂണിക്കോണ്‍. രണ്ട് പതിറ്റാണ്ട് മുന്‍പ് പുറത്തിറങ്ങിയ കാലം മുതല്‍ ഇന്ന് വരെ ദശലക്ഷക്കണക്കിന് സന്തുഷ്ടരായ ഉപഭോക്താക്കളെയാണ് പ്രസ്തുത വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
നിലവില്‍ 160 സി.സി കരുത്തില്‍ വിപണിയിലിറങ്ങുന്ന ഈ വാഹനമായിരുന്നു ഹോണ്ടയുടെ ആദ്യത്തെ മോട്ടോര്‍സൈക്കിളും.ഇപ്പോള്‍ ഹോണ്ട യൂണിക്കോണിന്റെ OBD കംപ്ലയ്ന്റ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
ഉപഭോക്താക്കളെ ഞെട്ടിച്ചുകൊണ്ട് 10 വര്‍ഷത്തെ വാറണ്ടിയാണ് യൂണിക്കോണിന് ഹോണ്ട നല്‍കുന്നത്. കൂടാതെ 1.10ലക്ഷം രൂപമുതലാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.വാഹനത്തിന്റെ 10 വര്‍ഷത്തെ വാറണ്ടി പാക്കേജില്‍ 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാഹനം പുറത്തിറക്കിയിരുന്ന പരമ്പരാഗത നിറമായ പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നീ നിറങ്ങള്‍ക്ക് പുറമെ പേള്‍ സൈറണ്‍ ബ്ലൂ കളര്‍ എന്ന കളര്‍ ഓപ്ഷനില്‍ കൂടി യൂണിക്കോണിന്റെ പുത്തന്‍ മോഡല്‍ പുറത്തിറങ്ങുന്നുണ്ട്.160 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനിലാണ് യൂണിക്കോണിന്റെ obd മോഡല്‍ പുറത്തിറങ്ങുന്നത്.7,500 rpm-Â ല്‍ പരമാവധി 13.27 bhp പവറും 5,500 rpm-Â 14.58 Nm ടോര്‍ക്ക് വരേയും നല്‍കാന്‍ ശേഷിയുള്ളതാണ്.
ഈ എഞ്ചിന്‍. 5 ഗിയര്‍ ബോക്‌സുമായി എത്തുന്ന വാഹനത്തിന് കിക്ക്,സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ സംവിധാനങ്ങളുണ്ട്. ബൈക്കിന്റെ സസ്‌പെന്‍ഷനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഹൈഡ്രോളിക് മോണോഷോക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം ബ്രേക്കിംഗിനായി മുന്‍വശത്ത് 240 mm ഡിസ്‌ക്കും പിന്നില്‍ 130 mm ഡ്രമ്മുമാണ് ഒരുക്കിയിട്ടുള്ളത്. സിംഗിള്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും പുതിയ ഹോണ്ട യൂണികോണിലുണ്ട്.
ട്യൂബ്ലെസ് ടയറുകളുള്ള 18 ഇഞ്ച് അലോയ് വീലുകളാണ് ഹോണ്ട ഉപയോഗിക്കുന്നത്.മുഖം മിനുക്കി യുണീക്കോണ്‍ വിപണിയിലേക്കെത്തുമ്പോള്‍ പഴയപടി ഉപഭോക്താക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നാണ് നിര്‍മാതാക്കള്‍ കണക്ക്കൂട്ടുന്നത്.
Content Highlights:honda unicorn launched with 10 year warranty package
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."