സമരങ്ങൾ തോറ്റുപോവുമ്പോൾ
എ.പി.കുഞ്ഞാമു
ബ്രിജ് ഭൂഷൺ സിങ്ങിനെതിരിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന്റെ അവസാനം എങ്ങനെയായിരിക്കും? രാഷ്ട്രീയകാരണങ്ങൾ കൊണ്ടായിരിക്കണം, ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറായിട്ടുണ്ട്. പൊലിസും ചില നടപടികൾ തുടങ്ങിവച്ചു. പക്ഷേ അതൊക്കെയും ആളുകളെ ബോധ്യപ്പെടുത്താനുള്ള ചില തന്ത്രങ്ങളോ നാടകങ്ങളോ ആയിരിക്കാമെന്ന് കരുതാൻ ന്യായങ്ങൾ പലതുണ്ട്. ബ്രിജ് ഭൂഷൺ പൂർവാധികം ഔദ്ധത്യത്തോടെ രംഗത്തുണ്ടുതാനും. അതി വിചിത്രമായ അവസ്ഥാന്തരങ്ങൾക്കൊടുവിൽ ഗുസ്തി താരങ്ങളുടെ സമരം ഒരു തോൽവിക്കഥയായി മാറിയേക്കുമോ?
സമരം തുടങ്ങിയിട്ട് മാസങ്ങളായി. മാധ്യമങ്ങളുടേയും പൊതുസമൂഹത്തിന്റേയും ശ്രദ്ധയിൽ സമരമുണ്ട്. സ്വാഭാവികമായും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽതന്നെ സമരത്തിന് അനുകൂലമായ വികാര തരംഗങ്ങൾ രൂപപ്പെടുകയും ബ്രിജ് ഭൂഷൺ സിങ് അറസ്റ്റിലാവുകയും ചെയ്യേണ്ടതായിരുന്നു. അതിനുള്ള ശക്തമായ സമ്മർദങ്ങൾ കേന്ദ്രസർക്കാറിനുമേൽ പതിക്കേണ്ടതായിരുന്നു. പക്ഷേ സർക്കാർ അറിഞ്ഞ ഭാവം നടിക്കുന്നില്ല. ഇത്രയും കാലം വിജയകരമായി പിടിച്ചുനിൽക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞു. ഇനിയും ഈ നില തുടരുകയും തങ്ങളുടെ എം.പിയായ ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയെടുക്കുകയും ചെയ്യാനും ബി.ജെ.പിക്കു കഴിഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല.
ഏറെക്കുറെ ഇതിനു സമാനമായ രണ്ട് സമരങ്ങൾ കേരളത്തിലും നടക്കുന്നുണ്ട്. ശസ്ത്രക്രിയാവേളയിൽ കത്രിക വയറ്റിൽവച്ചു മറന്ന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കെതിരിൽ കെ.കെ ഹർഷിന എന്ന യുവതി നടത്തുന്ന സത്യഗ്രഹ സമരമാണ് അവയിലൊന്ന്. ഹർഷിനയോടൊപ്പമാണ് തന്റെ സർക്കാരെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് തന്നെ പറയുന്നു. ഹർഷിനയ്ക്ക് സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുമുണ്ട്. പക്ഷേ ഇതുവരെ അവർക്ക് പണം കിട്ടിയിട്ടില്ല. പലവിധ അന്വേഷണങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞു നടക്കുകയാണ് വിഷയം. ആര്, ഏത് ആശുപത്രിയിൽവച്ചാണ് ഹർഷിനയുടെ വയറ്റിൽ കത്രികവച്ച് മറന്നത് എന്ന കാര്യത്തിൽ അധികൃതർക്കുള്ള സംശയം തീർന്നുകിട്ടിയിട്ടില്ല. പക്ഷേ തീർച്ചയുള്ള ഒരു കാര്യം അവർ കണക്കിലെടുക്കുന്നുമില്ല. ഹർഷിനയുടെ വയറ്റിൽനിന്ന് ഒരു കത്രിക കിട്ടിയിട്ടുണ്ട്. അതവൾ സ്വയം വിഴുങ്ങിയതല്ലല്ലോ.
അവളോടൊപ്പം നിൽക്കുന്നു എന്ന് പറയുന്ന ഭരണസംവിധാനത്തിന് എന്നിട്ടും 11 സെൻ്റി മീറ്റർ വലുപ്പമുള്ള കത്രിക ആ വയറ്റിൽ വന്നെത്തിയതെങ്ങനെയെന്ന കാര്യത്തിൽ തീർപ്പാക്കാനാവുന്നില്ല. ഫലത്തിൽ ഹർഷിനയ്ക്ക് നീതി നിഷേധിക്കപ്പെടുന്നു. അവൾ സമരം ചെയ്യേണ്ടിവരുന്നു.
ഹർഷിനയുടെ വയറ്റിലെ കത്രികയെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതി ആരോപണ വിധേയരായ മെഡിക്കൽ കോളേജ് അധികൃതർക്ക് ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. അതിന്റെ കാരണമാണ് രസകരം. 2017ൽ ഹർഷിനയ്ക്ക് ശസ്ത്രക്രിയ നടത്താൻ വേണ്ടി എടുത്ത എല്ലാ ഉപകരണങ്ങളും തിരിച്ചെത്തിയതായി ആശുപത്രിയിലെ ഇൻവെൻ്ററി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്രയും പ്രബലമായ രേഖയുള്ളപ്പോൾ അതാണ് പ്രധാനം. വയറ്റിൽനിന്നു കിട്ടിയ കത്രികയല്ല. അതിനാൽ സമരം തുടരുക മാത്രമാണ് ഹർഷിനയുടെ മുമ്പിലുള്ള ഒരേയൊരു വഴി.
യു.ഡി.എഫ് സമരത്തിന് പിന്തുണയുമായി രംഗത്തുവന്നതോടെ പ്രശ്നത്തിന്ന് രാഷ്ട്രീയമാനങ്ങൾ കൈവന്നു. ഡൽഹിയിലെ സമരത്തിലെന്നപോലെ രാഷ്ട്രീയമായ മുൻവിധികൾക്കും താൽപര്യങ്ങൾക്കും തന്നെയായിരിക്കും ഇനി നിർണായകത്വം.
രണ്ടാമത്തെ സമരത്തിലും ഇരയുടെ സ്ഥാനത്ത് ഒരു സ്ത്രീയാണ്. ശസ്ത്രക്രിയാനന്തര വേളയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് ലൈംഗിക പീഡനത്തിന് വിധേയയായ വനിത. ഇടതുസംഘടനാ പ്രവർത്തകനായിരുന്നു ആരോപണവിധേയൻ. അയാൾക്ക് അനുകൂലമായി മൊഴി കൊടുക്കണമെന്ന് അതിജീവിതയുടെ മേൽ സമ്മർദം ചെലുത്തിയ അഞ്ച് ആശുപത്രി ജീവനക്കാരെ സസ്പെൻഡ് ചെയ്ത നടപടി പ്രിൻസിപ്പൽ പിൻവലിച്ചു. അതും വിരമിക്കുന്ന ദിവസം. സംഭവം വിവാദമായപ്പോൾ ഉത്തരവ് പിൻവലിച്ചുവെങ്കിലും പീഡനത്തിനിരയായ യുവതിക്ക് പരിഷ്കൃതസമൂഹത്തിൽനിന്ന് ലഭിക്കേണ്ട പെരുമാറ്റത്തിന്റെ വിപരീതമാണിത്. കുറ്റക്കാരുടെ രാഷ്ട്രീയാഭിമുഖ്യം ഇരകളോട് അനീതി കാട്ടുന്ന സ്ഥിതിയിലെത്തുന്നു എന്നതാണ് ഇവിടെ പ്രധാനം. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട സ്വാഭാവിക നീതിയല്ല, മറിച്ച് അധികാര രാഷ്ട്രീയത്തിന്റെ തന്നിഷ്ടങ്ങളാണ് വെളിപ്പെട്ടത്. ഈ മൂന്നു സംഭവങ്ങളിലും ദുരുപയോഗങ്ങൾക്ക് ഇരയാവുന്നത് സ്ത്രീകളാണ് എന്ന് ഓർക്കണം.
പൊതുസമൂഹത്തിന്റെ നിസ്സംഗത
മനുഷ്യത്വവിരുദ്ധവും നീതിരഹിതവുമായ ഇത്തരം സമീപനങ്ങളോട് നമ്മുടെ പൊതുബോധം നാം ആർജിച്ച പ്രബുദ്ധതയോട് നീതി പുലർത്തുന്ന തരത്തിൽ ഗൗരവബോധത്തോടുകൂടി പ്രതികരിക്കുന്നുണ്ടോ? ഫെമിനിസ്റ്റുകൾ പോലും ഇതൊന്നും കണ്ടതും കേട്ടതുമായ മട്ടില്ല. എന്തുകൊണ്ടാണ് സിവിൽ സമൂഹം ഇങ്ങനെയൊരു നിലപാടെടുക്കുന്നത്? ഒരു പതിറ്റാണ്ട് മുമ്പ് നിർഭയ കേസുണ്ടായപ്പോൾ ഡൽഹിയിലും രാജ്യത്തുടനീളവും ആഞ്ഞടിച്ച പ്രതിഷേധക്കൊടുങ്കാറ്റിനോട് ഇപ്പോഴത്തെ നിസ്സംഗ സമീപനത്തെ താരതമ്യം ചെയ്യുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
ആത്യന്തികമായി അഴിമതിക്കും ഭരണ പരാജയങ്ങൾക്കുമെതിരിൽ സിവിൽ സമൂഹം ഉയർത്തിയ പ്രതിഷേധമാണ് യു.പി.എ സർക്കാരിൻ്റെ പതനത്തിന് വഴിതെളിച്ചത്. അണ്ണാ ഹസാരെ തുടങ്ങിവച്ച പ്രക്ഷോഭവും തുടർന്ന് ആം ആദ്മി പാർട്ടിയുടെ പിറവിയിലവസാനിച്ച അഴിമതി വിരുദ്ധ സമരവും ഉഴുതുമറിച്ച മണ്ണിലാണ് ബി.ജെ.പി ഹിന്ദുത്വരാഷ്ട്രീയാധികാരത്തിന്റെ വിത്തുമുളപ്പിച്ചെടുത്തത്. അടിയന്തരാവസ്ഥക്കെതിരായി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ തുടങ്ങിയ സമ്പൂർണ വിപ്ലവത്തിന് സമാനമാണിത്. ജനകീയമായ ഇത്തരം ധാർമികരോഷങ്ങൾക്ക് പുതിയ കാലത്ത് നമ്മുടെ സമൂഹത്തിൽ ഇടം നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനകളാണ് ഇക്കണ്ട ഉദാസീനതകൾ.
സാധാരണ ഗതിയിൽ നവ സാമൂഹികവ്യവസ്ഥയിൽ മധ്യവർഗമാണ് തിരുത്തൽ പ്രക്രിയകളെ ഉത്തേജിപ്പിക്കാറുള്ളത്. എന്നാൽ ഇന്ത്യയിലും കേരളത്തിലും കഴിഞ്ഞ പത്തു കൊല്ലത്തിനുള്ളിൽ മധ്യവർഗം പൊതു ഇടങ്ങളിൽനിന്ന് പിൻവലിയുന്നതാണ് കാണുന്നത്. അടുത്ത കാലത്തായി അവർ സോഷ്യൽ മീഡിയയുടെ പരിമിത വൃത്തങ്ങളിലേക്ക് ഉൾവലിയുകയും ചെയ്യുന്നു. സമൂഹം ഈ വർഗത്തിന്റെ അജൻഡകളിൽനിന്ന് വെട്ടിമാറ്റപ്പെടുകയും അവർ സ്വന്തം ഭാവി രൂപീകരണത്തിലേക്ക് പിൻവാങ്ങുകയും ചെയ്യുന്നു. പല രൂപങ്ങളിൽ സമൂഹത്തിന്റെ ഈ മാറ്റം ആവിഷ്കരിക്കപ്പെടുന്നത് കാണാം. ബി.ജെ.പി ഭരണത്തിനു കീഴിൽ തീവ്ര ഹിന്ദുദേശീയതയ്ക്ക് ലെജിറ്റിമസി(സാധുത) കൈവരികയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിമാനുഷ പ്രതിഛായ പൊലിപ്പിക്കപ്പെടുകയും ചെയ്തതോടെ സെലിബ്രിറ്റി കേന്ദ്രീകൃതമായ രാഷ്ട്രീയ മാതൃകകളിലാണ് ജനങ്ങൾ അഭിരമിക്കുന്നത്. തദ്ഫലമായി ഹിന്ദുദേശീയതയുടേയും വ്യാജ വികസനവാദത്തിൻ്റെയും പൊലിമയുടെ വാഴ്ത്തുപാട്ടുകാരായിത്തീർന്നു മധ്യവർഗം. സിവിൽ സമൂഹത്തിന്റെ ഉദാസീനത അതിന്റെ ഉപോൽപ്പന്നമാണ്.
ഇപ്പോൾ പഴയപോലെ ജനകീയപ്രശ്നങ്ങൾ ആളുകൾക്ക് വിഷയമല്ല. അഴിമതിയോടും ഭരണ വൈകല്യങ്ങളോടും സാധാരണഗതിയിൽ വിരോധം പ്രകടിപ്പിക്കുകയും ഈ മനോഭാവത്തെ സമൂഹ മധ്യത്തിലേക്ക് ഇറക്കിക്കൊണ്ടുവരികയും ചെയ്യുന്ന മധ്യവർഗത്തിന്റെ സ്ഥാനത്ത് മതാധിഷ്ഠിതവും സങ്കുചിത ദേശീയതാകേന്ദ്രീകൃതവുമായ മറ്റൊരു മധ്യവർഗം ഇടം പിടിച്ചു. അതോടൊപ്പം സ്വാധീനബലമുള്ള വ്യത്യസ്ത ഗ്രൂപ്പുകളുടെ ലോബിയിങ്ങിനും പ്രാമുഖ്യം ലഭിച്ചു. ലിബറൽ മധ്യവർഗം പിൻവാങ്ങുകയും അവർ നിലനിർത്തിയ പൗരബോധത്തിന്റെ സ്ഥാനത്ത് ഹിന്ദു ദേശീയതയോട് ആഭിമുഖ്യമുള്ള മറ്റൊരു പൊതുബോധം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഈ പൊതുബോധത്തിന് തൊഴിലാളി, സ്ത്രീ, ന്യൂനപക്ഷം, ദലിത്, വിമത ലൈംഗികത തുടങ്ങിയ അരികുവൽക്കരിക്കപ്പെട്ട സ്വത്വങ്ങളുടെ അവകാശങ്ങൾ ഒട്ടും പ്രധാനമല്ല. ലിബറൽ മൂല്യങ്ങളോ സാമൂഹിക നീതിയോ പ്രശ്നമേയല്ല.
സിവിൽ സൊസൈറ്റിയുടെ ചിന്താപരമായ ഈ അപചയമാണ് ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ സമരം ഒരിടത്തെത്തിക്കാൻ കഴിയാതെ പോവുന്നതിന്റെ പ്രധാന ഹേതു. ചേരികൾ തകർന്നടിയുന്നതോ അടിത്തട്ടിലെ മനുഷ്യർ വിശന്നു ചാവുന്നതോ വികസനവഴിയിൽ തൊഴിലാളികളും കർഷകരും കുടിയിറക്കപ്പെടുന്നതോ പൊതുബോധത്തിന് പ്രശ്നമേയല്ല. പുതിയ വികസന മാതൃകയോടും സങ്കുചിത ദേശീയതയോടുമുള്ള മധ്യവർഗാഭിമുഖ്യമാണ് സൂക്ഷ്മനിരീക്ഷണത്തിൽ അനീതിക്കെതിരേയുള്ള പോരാട്ടങ്ങളെ ദുർബലമാക്കുന്ന പ്രധാന ഘടകം.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ഹിന്ദു ദേശീയതാകാർഡ് തുറുപ്പുചീട്ടായി ഉപയോഗിച്ചുകൊണ്ടാണ് തങ്ങളുടെ എല്ലാ ജനാധിപത്യവിരുദ്ധ നടപടികൾക്കും സ്വീകാര്യതയുണ്ടാക്കുന്നത്.
ഇതാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരും മാതൃകയാക്കുന്നത്. അധികാരത്തിന്റെ ബലത്തിലാണ്, അതിന്റെ നൈതികതയിലല്ല ഇരു കൂട്ടരുടേയും ഊന്നൽ. അതോടൊപ്പം പ്രചാരണ തന്ത്രങ്ങളും അവർ ഉപയോഗിക്കുന്നു. സാമൂഹിക ചിന്തകരേയും മനുഷ്യാവകാശ പ്രവർത്തകരേയും പരിസ്ഥിതി വാദികളേയുമെല്ലാം അർബൻ നക്സലുകളായി ചിത്രീകരിച്ച് തുറുങ്കിലടക്കുന്നതും ഏറ്റുമുട്ടൽക്കൊലകൾ വഴി ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതും അതിന്റെ ഭാഗമാണ്. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്ന ബി.ജെ.പി മാതൃകയാണ് കേരളത്തിൽ ഇടതുമുന്നണി പിന്തുടരുന്നത്. ഈ നടപടികൾ സൃഷ്ടിച്ച ഭയം സിവിൽ സമൂഹത്തെ വലിയ അളവിൽ ദുർബലരും നിസ്തേജരു മാക്കിയിട്ടുണ്ട്. ഗുസ്തി താരങ്ങളുടേതും ഹർഷിനയുടേതുമടക്കമുള്ള സമരങ്ങളുടെ തുടർഗതികളിൽ ഈ ഭയവും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടാവാം. ഇതെല്ലാം വിരൽചൂണ്ടുന്നത് ഭരണസംവിധാനത്തിന്റെ അതിക്രമങ്ങളിലേക്കും അധികാര ദുർവിനിയോഗങ്ങളിലേക്കും മാത്രമല്ല പൊതുസമൂഹത്തിൽ വേരുന്നുന്ന ജീർണതയിലേക്കു കൂടിയാണ്. പൊതുബോധത്തിന്ന് ഉൾക്കരുത്ത് നഷ്ടപ്പെടുമ്പോൾ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ തോറ്റുപോകാതിരിക്കുമോ?
Content Highlights: Today's Article about harshina
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം
National
• 5 days agoഅധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും
Kerala
• 5 days agoഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?
Kerala
• 5 days ago200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ
qatar
• 6 days agoവർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി
Kerala
• 6 days agoമലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്
Kerala
• 6 days agoഅമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം
Kerala
• 6 days agoകൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി
Kerala
• 6 days agoസ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം
Kerala
• 6 days agoചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ
Kerala
• 6 days agoലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്
Others
• 6 days agoറേഷന്‍ കടകളില്‍ പരിശോധനയ്ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി
latest
• 6 days agoസിറിയൻ പ്രസിഡന്റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍
International
• 6 days agoസംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം
Kerala
• 6 days agoകാഞ്ഞങ്ങാട് നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം
Kerala
• 6 days ago'വെള്ളക്കൊടി ഉയര്‍ത്തിയ കുഞ്ഞുങ്ങളെ പോലും കൊല്ലാന്‍ നിര്‍ദ്ദേശിച്ചു' തെരുവുനായ്ക്കളുടെ വിലപോലുമില്ല ഗസ്സയിലെ മനുഷ്യര്‍ക്കെന്ന് ഇസ്റാഈല്‍ സൈനികന്
International
• 6 days agoമുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്
Kerala
• 6 days agoഅബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു
Saudi-arabia
• 6 days ago1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി
കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന്