ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണോ നിങ്ങള്‍; അയര്‍ലന്‍ഡില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ട്
യൂറോപ്പിലേക്കും, വടക്കന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്കുമുളള മലയാളികളുടെ കുടിയേറ്റത്തിന് തുടക്കമിട്ടത് തന്നെ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് പറയാറുണ്ട്. നേഴ്‌സുമാരും ഡോക്ടര്‍മാരുമൊക്കെയായിരുന്നു യൂറോപ്പിലേക്ക് കടന്ന ആദ്യ കാലമലയാളികള്‍.ലോകമഹായുദ്ധങ്ങളുടെ ചുവട് പിടിച്ച് കേരളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ആരംഭിച്ച ആ കുടിയേറ്റത്തിന് ഇന്നും അവസാനമായിട്ടില്ല.
ഇപ്പോഴിത മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അയര്‍ലന്‍ഡില്‍ മികച്ച തൊഴിലിനായി അപേക്ഷിക്കാവുന്ന സാധ്യത ഒരുങ്ങിയിരിക്കുകയാണ്.
ഡോക്ടമാര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പ്. രാജ്യത്ത് പൊതുജനാരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഹെല്‍ത്ത് സര്‍വീസ് എക്സിക്യുട്ടീവ് (എസ്സ്.എസ്.ഇ ) വഴിയാണ് റിക്രൂട്ട്മെന്റ് ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വലിയ ഇടിവ് നേരിടുന്ന അയര്‍ലന്‍ഡിലെ ഈ റിക്രൂട്ടിങ്ങ് ക്യാമ്പിലേക്ക് വിദേശ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്നതാണ്.
അയര്‍ലന്‍ഡിലെ അഞ്ചില്‍ ഒരു ഡോക്ടറുടെ ഒഴിവ് പോലും നികത്തപ്പെടാതെയിരിക്കുന്ന സാഹചര്യത്തില്‍ റിക്രൂട്ട് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അയര്‍ലന്‍ഡില്‍ നേരിട്ട നേഴ്‌സുമാരുടെ ക്ഷാമവും
എച്ച്.എസ്.ഇ വഴിയാണ് പരിഹരിച്ചത്. 3500 വിദേശ നേഴ്‌സുമാരെയായിരുന്നു എച്ച്.എസ്.ഇ രണ്ട് വര്‍ഷത്തിനിടെ നിയമിച്ചിരുന്നത്.
റിക്രൂട്ട്മെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.hse/consultants എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് മനസിലാക്കാവുന്നതാണ്.
Content Highlights:recruitment-campaign-for-doctors-begins-in-ireland
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."