കെ.സുധാകരന് ആശ്വാസം; മോന്സണ് മാവുങ്കല്‍ കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കെ.സുധാകരന് ആശ്വാസം; മോന്സണ് മാവുങ്കല്‍ കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സുധാകരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. കേസില്‍ രണ്ടാം പ്രതിയാണ് കെ സുധാകരന്.
മുന്‍കൂര്‍ ജാമ്യഹരജി ഫയലില്‍ സ്വീകരിച്ച കോടതി, ഹരജി പരിഗണിക്കുന്നത് 21 ലേക്ക് മാറ്റി. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മോന്സന് മാവുങ്കലിന്റെ സാന്നിധ്യത്തില്‍ സുധാകരന് പത്തുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്. വഞ്ചനാക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ക്രൈംബ്രാഞ്ച് സുധാകരനെതിരെ ചുമത്തിയിട്ടുള്ളത്.
ഈ മാസം 14ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. അന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന് അറിയിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫിസില്‍ 23ന് എത്താന്‍ വീണ്ടും നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."