ഇനി എല്ലാവര്ക്കും ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനല്‍ ഫീച്ചര്‍; ചെയ്യേണ്ടത് ഇത്രമാത്രം
ഇനി എല്ലാവര്ക്കും ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനല്‍ ഫീച്ചര്‍
ഇനി എല്ലാ ഉപയോക്താക്കള്‍ക്കും ഇന്‍സ്റ്റഗ്രാം ബ്രാഡ്കാസ്റ്റ് ചാനല്‍ ഫീച്ചര്‍ ലഭ്യമാകും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫോട്ടോകളും വീഡിയോകളും ഫോളോവേഴ്സിന് നേരിട്ട് അയയ്ക്കാന്‍ അനുവദിക്കുന്ന ഫീച്ചര്‍ മെറ്റ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുന്‍പേ നിങ്ങള്‍ ഇന്‍സ്റ്റഗ്രാം അപ്ഡേറ്റ് ചെയ്തിരിക്കണം.
ടെക്സ്റ്റ്, ഇമേജ്, വീഡിയോ അപ്ഡേറ്റുകള് എന്നിവ ഉള്‍പ്പടെ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഒരു വണ്ടുമെനി മെസേജിങ് ടൂളായി ബ്രോഡ്കാസ്റ്റ് ചാനലുകള്‍ ഉപയോഗിക്കാം. വോയ്സ് നോട്ടുകള്‍ പങ്കിടാനും ആരാധകരില്‍ നിന്നുള്ള പ്രതികരണം തേടാനും പുതിയ ഫീച്ചര്‍ വഴി സാധിക്കും.
അതേസമയം ക്രിയേറ്റേഴ്സിന് മാത്രമേ ചാനലുകളില്‍ ഉള്ളടക്കം അയയ്ക്കാന്‍ കഴിയൂ. ബ്രോഡ്കാസ്റ്റ് ചാനലുകളിലേക്ക് ആക്സസ് ലഭിക്കുകയാണെങ്കില്‍ അത് ക്രിയേറ്റ് ചെയ്താള്‍ക്ക് ആദ്യ സന്ദേശം അയച്ചതിന് ശേഷം അവരെ ഫോളോവേഴ്സിന് ചാനലില്‍ ചേരുന്നതിനുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കും. അവര്‍ക്ക് അവരുടെ ഇന്‍സ്റ്റാഗ്രാം ഇന്‍ബോക്സില്‍ നിന്ന് ഈ സന്ദേശം അയയ്ക്കാന്‍ കഴിയും.
ഏതൊരു ഉപയോക്താവിനും ചാനലുകള്‍ കണ്ടെത്താനും അതിനുള്ളിലെ ഉള്ളടക്കം കാണാനും കഴിയും, അതേസമയം അപ്ഡേറ്റുകള് ഉള്ളപ്പോള്‍ മാത്രമേ അറിയിപ്പുകള് ലഭിക്കൂ.ആവശ്യമുള്ളപ്പോഴെല്ലാം ബ്രോഡ്കാസ്റ്റ് ചാനലില്‍ നിന്ന് പുറത്തുപോകാനോ മ്യൂട്ട് ചെയ്യാനോ ഉള്ള ഒപ്്ഷന്‍ ഉണ്ടായിരിക്കും. ബ്രോഡ്കാസ്റ്റ് ചാനല്‍ ഉടമയുടെ പ്രൊഫൈലിലേക്ക് പോയി ബെല്‍ ഐക്കണില്‍ ടാപ്പുചെയ്ത് 'ബ്രോഡ്കാസ്റ്റ് ചാനല്‍' തിരഞ്ഞെടുത്ത് അറിയിപ്പുകള് അവര്‍ക്ക് നിയന്ത്രിക്കാം.
ബ്രോഡ്കാസ്റ്റ് ചാനലില്‍ ജോയിന്‍ ചെയ്യേണ്ടതിങ്ങനെ
- ക്രിയേറ്ററുടെ സ്റ്റോറി സ്റ്റിക്കറിലെ ലിങ്ക് വഴിയോ അല്ലെങ്കില്‍ അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പിന് ചെയ്ത ഒന്നിലൂടെയോ ബ്രോഡ്കാസ്റ്റ് ചാനലിലേക്കുള്ള ലിങ്ക് നിങ്ങള്‍ക്ക് ആക്സസ് ചെയ്യാം.
- അല്ലെങ്കില്‍ നിങ്ങളുടെ ഇന്‍ബോക്സില്‍ ലഭ്യമാകുന്ന വണ്‍ ടൈം നോട്ടിഫിക്കേഷന്‍ വഴി ജോയിന്‍ ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."