പൂമ്പാറ്റ സിനി കാപ്പ പ്രകാരം അറസ്റ്റിൽ
തൃശൂർ: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശേരി വീട്ടിൽ സിനി ഗോപകുമാർ എന്ന പൂമ്പാറ്റ സിനിയെ (48) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കവർച്ച, ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടൽ, ആക്രമിച്ച് പരിക്കേൽപിക്കൽ, വധ ഭീഷണി മുഴക്കൽ, മുക്കുപണ്ടം പണയംവെച്ചുള്ള തട്ടിപ്പ് തുടങ്ങിയ കേസുകളിൽ ഇവർ പ്രതിയാണ്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവർ വാടകക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽനിന്ന് ഇൻസ്പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ജില്ല കലക്ടർ വി.ആർ. കൃഷ്ണതേജ മുമ്പാകെ ഹാജറാക്കിയിരുന്നു.
തൃശൂർ സിറ്റി പൊലീസ് കമീഷണർ അങ്കിത് അശോകന്റെ റിപ്പോർട്ട് പരിഗണിച്ച് കലക്ടർ കാപ്പ പ്രകാരമുള്ള കരുതൽ തടങ്കലിന് ഉത്തരവിടുകയായിരുന്നു.
കുറ്റകൃത്യങ്ങളിൽ അറസ്റ്റിലായി ജയിലിലായിട്ടുണ്ടെങ്കിലും രജിസ്റ്റർ ചെയ്ത ഒരു കേസിലും ഇവർ ശിക്ഷിക്കപ്പെട്ടിട്ടില്ല. തട്ടിയെടുക്കുന്ന പണം മുഴുവനും ആർഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റെയും മൂല്യം കോടികൾ വരുമെന്ന് പൊലീസ് അറിയിച്ചു.
Content Highlights:poompaatta sini is arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."