HOME
DETAILS

മഴയെത്തി നേരിടാൻ നാം ഒരുങ്ങിയോ?

  
backup
June 16 2023 | 18:06 PM

todays-article-about-monsoon

കെ.ജംഷാദ്

കേരളത്തിൽ വീണ്ടും മൺസൂൺ കാലം എത്തി. രാജ്യത്ത് ഏറ്റവും നീണ്ടുനിൽക്കുന്ന മഴക്കാലം ലഭിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. മഴക്കാലവുമായി ബന്ധപ്പെട്ട് പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും മൂലം ഏറ്റവും ദുരിതമനുഭവിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഇവയെല്ലാം ദുരന്ത പ്രതികരണ വൈഭവത്തോടെ നേരിട്ടാൽ ആഘാതം കുറയ്ക്കാനാകും.
കാലവർഷം ഇത്തവണ സംസ്ഥാനത്ത് എത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ജൂൺ എട്ടിനാണ്. ഒരാഴ്ച വൈകിയാണ് കാലവർഷമെത്തിയത്. ഇന്ത്യയുടെ കരപ്രദേശത്ത് ആദ്യം കാലവർഷം എത്തുന്നത് കേരളത്തിലാണ്. നാലു മാസം നീണ്ടുനിൽക്കുന്ന മഴക്കാലത്തിനുശേഷം കേരളത്തിൽ നിന്നാണ് കാലവർഷം അവസാനം വിടവാങ്ങുന്നതും.

ഇക്കാരണത്താൽ തന്നെ കേരളത്തിൽ പ്രതിവർഷം 3107 എം.എം അഥവാ 310 സെ.മി മഴയാണ് പ്രതിവർഷം ലഭിക്കുന്നത്. ഇത്രയും മഴ വിവിധ സമയങ്ങളായി പെയ്യുന്നു. ഇതിനെ നേരിടാൻ കൃത്യമായ ആസൂത്രണവും പദ്ധതിയും നമുക്കുണ്ടോയെന്നും അവ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോയെന്നും അറിയാൻ മഴ ശക്തിപ്പെട്ടാൽ മതി. അല്ലെങ്കിൽ ഓരോ മഴക്കാലവും കടന്നുപോകുമ്പോൾ സംസ്ഥാനത്തെ റവന്യൂ നഷ്ടവും ആൾനാശവും സംബന്ധിച്ച കണക്കെടുപ്പ് വിവരം പരിശോധിച്ചാലും വ്യക്തമാവും.
മഴക്കാലം നേരിടാനുള്ള ഒരുക്കം തുടങ്ങേണ്ടത് മാർച്ച് മാസത്തിലാണ്. മാർച്ച് മുതൽ മെയ് വരെയുള്ള വേനൽക്കാലത്ത് മഴക്കാല പൂർവ ശുചീകരണം കേരളത്തിലെ വാർഡുതലങ്ങളിൽ നടപ്പാക്കണം.

ഏപ്രിൽ പകുതിക്കുശേഷം വേനൽമഴ സജീവമാകും. മെയ് മാസത്തിൽ വേനൽമഴയോ ന്യൂനമർദ മഴയോ നേരത്തെ എത്തുന്ന കാലവർഷമോ ഉണ്ടാകാം. അതിനാൽ മഴക്കാല പൂർവ ശുചീകരണം നേരത്തെ പൂർത്തിയാക്കേണ്ടതുണ്ട്. ഇത്തവണ മിക്ക പഞ്ചായത്തുകളും നഗരസഭകളും ഏപ്രിൽ തുടക്കം മുതൽ ശുചീകരണ ജോലികളുമായി രംഗത്തുണ്ടായിരുന്നു. ചിലയിടങ്ങളിൽ അത്തരം കാഴ്ചകളൊന്നും കണ്ടില്ല. ദുരന്ത നിവാരണവുമായി ചേർന്നുനിൽക്കുന്നതാണ് ഈ ശുചീകരണം. ചെറിയ മഴയ്ക്കുപോലും നഗരം വെള്ളക്കെട്ടിൽ പെടുന്നത് ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. തുടർച്ചയായി മഴ പെയ്താൽ റോഡുകൾ വെള്ളത്തിൽ മൂടിപ്പോകുന്ന അവസ്ഥയും ഇല്ലാതാക്കാൻ തോടുകളും ഓടകളും വൃത്തിയാക്കണം. നേരത്തെ സൂചിപ്പിച്ചതു പോലെ ചില നഗരസഭകൾ ആ പ്രവൃത്തി ചെയ്തു.

അവിടെ ജൂൺ തുടക്കത്തിൽ പെയ്ത മഴ പ്രശ്‌നമുണ്ടാക്കിയില്ല. കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജൂണിൽ ആകെ പെയ്ത ഏതാനും മഴയിൽ തന്നെ നഗരത്തിൽ റോഡുകളിൽ ഗതാഗത തടസമുണ്ടായി. ഇവിടെ ശുചീകരണപ്രക്രിയ നടന്നോയെന്നും ഉണ്ടെങ്കിൽ വെള്ളക്കെട്ടുകൾക്ക് കാരണം എന്തെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് അധികൃതരാണ്.
അശാസ്ത്രീയ ടൗൺപ്ലാനിങ് ആണ് നഗരങ്ങളെ വെള്ളത്തിലാക്കുന്നതിന് പ്രധാന കാരണം. ഇവയെ കുറേയൊക്കെ മറികടക്കാൻ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കിയാൽ മതിയാകും. ഗതാഗത തടസം മാത്രമല്ല പകർച്ചവ്യാധികളുടെ വ്യാപനം കൂടിയാണ് ഇത്തരം വെള്ളക്കെട്ടുകൾ സൃഷ്ടിക്കുന്നത്. ഓടകളിലെ വെള്ളം റോഡുകളിൽ പരക്കുമ്പോൾ എലിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരും. ചെറിയ മുറിവുകളിലൂടെ ലെപ്റ്റ്‌സ്‌പൈറോസിസ് ബാക്ടീരിയ (എലിപ്പനി രോഗാണു) ശരീരത്തിലെത്തും.

മരണകാരണമാകുന്ന രോഗമാണിത്. മഴ പെയ്തശേഷം വെള്ളക്കെട്ടുണ്ടാകുന്നിടത്തെ താൽക്കാലിക ശുചീകരണവും മറ്റുമാണ് പലയിടത്തും കാണുന്നത്. മഴ വരാനുണ്ടെന്ന് നേരത്തെ അറിയാവുന്ന കാര്യമാണ്. അതിനനുസരിച്ച് പ്ലാനിങ്ങോടെ ദുരന്ത ലഘൂകരണ നടപടികൾ വേണം.


പകർച്ചവ്യാധിക്കാലം
പരിസര ശുചീകരണം, വ്യക്തി ശുചിത്വമില്ലായ്മ, കാലാവസ്ഥാ മാറ്റം, രോഗപ്രതിരോധശേഷി, ആരോഗ്യ സാക്ഷരതയില്ലായ്മ എന്നിവയാണ് എല്ലാ മഴക്കാലത്തും കേരളത്തെ പനിക്കിടക്കിയിൽ കിടത്തുന്നത്. ഇത്തവണ മഴ തുടങ്ങിയപ്പോൾ തന്നെ പനി വ്യാപകമാണ്. പനിയിൽ തന്നെ ഡെങ്കിപ്പനിയാണ് കൂടുതലും. ഇൗഡിസ് ഈജിപ്തി എന്ന കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മഴയും വെയിലും മാറിവരുന്ന സാഹചര്യത്തിലാണ് ഈ കൊതുകുകൾ മുട്ടയിട്ട് വളരുന്നത്. അതിന് അനുകൂല അന്തരീക്ഷമായിരുന്നു കേരളത്തിൽ കഴിഞ്ഞ രണ്ടാഴ്ച. വേനൽമഴ മെയ് അവസാനത്തോടെ ലഭിച്ചു. വീടുകൾക്കും മറ്റും സമീപത്തെ പാത്രങ്ങളിലും ചിരട്ടകളിലും വെള്ളംകെട്ടി നിൽക്കുന്ന വസ്തുക്കളിലും വെള്ളം നിറഞ്ഞു. തുടർന്ന് ഒരാഴ്ചയോളം മൺസൂണിനെ അറബിക്കടലിലെ ന്യൂനമർദം തടസപ്പെടുത്തി. ഈ വെള്ളത്തിൽ കൂത്താടികൾ വളരുന്നു. അവ കൊതുകുകളാകുന്നു.

മൺസൂൺ എത്തിയതോടെ ഏതാനും ദിവസം മഴ പെയ്യുന്നു. ചുഴലിക്കാറ്റ് ശക്തിപ്പെട്ടതോടെ മഴ വീണ്ടും കുറയുന്നു. കൊതുകുണ്ടാകാൻ അനുകൂല സാഹചര്യം. ഈ അവസ്ഥ മുന്നിൽ കണ്ട് എവിടെയൊക്കെ ഡ്രൈ ഡേ ആചരണം നടന്നിട്ടുണ്ട്? ഒരുപക്ഷേ രോഗം വ്യാപിക്കുമ്പോഴാകും ഡ്രൈഡേയെക്കുറിച്ച് ആരോഗ്യവകുപ്പ് ആലോചിക്കുക. മഴ തുടങ്ങുമ്പോൾ തന്നെ ഇത്തരം കൊതുകുകൾ ഉണ്ടാകാൻ ഇടയുള്ള കേന്ദ്രങ്ങൾ നശിപ്പിച്ചാൽ ഡെങ്കിപ്പനി പടർന്നു പിടിക്കുമായിരുന്നോ എന്ന് ആരോഗ്യ കേരളം ആലോചിക്കണം.


ജനങ്ങളിലെ ആരോഗ്യസാക്ഷരതയുടെ അഭാവമാണ് പകർച്ചവ്യാധിക്ക് പ്രധാന കാരണം. സർക്കാർ പ്രോത്സാഹിപ്പിക്കുകയും ഓർമിപ്പിക്കുകയും ചെയ്യണമായിരുന്നു. ഒരാഴ്ചയ്ക്കിടെ ജില്ലകളിൽ വൈറൽ പനി ബാധിച്ചവരുടെ എണ്ണം 5000 ത്തിനു മുകളിൽ വരെയാണ്. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും മറ്റും ചികിത്സ തേടിയവരുടെ കണക്കുകൂടി ചേർക്കുമ്പോൾ ഇത് വലിയ സംഖ്യയാകും. മൂന്നു ദിവസത്തിനുശേഷവും കുറയാത്ത പനി രോഗികളുടെ എണ്ണം കൂടുകയാണ്. എച്ച്3 എൻ2 ഇൻഫ്ളുവൻസ വൈറസും കൂടുതലായി കണ്ടുവരുന്നു. മൂന്നാഴ്ചവരെ നീണ്ടുനിൽക്കുന്ന ചുമയും ഒരാഴ്ചവരെ നീളുന്ന പനിയും ജലദോഷവുമാണ് മിക്കവർക്കും. വ്യക്തിശുചിത്വം ഇല്ലെങ്കിൽ കേരളത്തിൽ എളുപ്പത്തിൽ രോഗം പകരും. രോഗിയിൽനിന്ന് തൊട്ടടുത്തുള്ള ആളിലേക്ക് രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാൻ രോഗിക്ക് തന്നെ അവബോധം വേണം. രോഗമുണ്ടായാൽ ഐസ്വലേഷനിൽ കഴിഞ്ഞാൽ വീട്ടിലെ മറ്റു അംഗങ്ങൾക്ക് രോഗം വരില്ല.


മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ രോഗം പകരാൻ സാധ്യത കൂടുതലാണ്. രോഗവ്യാപനത്തിന് എല്ലാ അനുകൂല അന്തരീക്ഷവും ഉള്ളപ്പോൾ രോഗപ്രതിരോധവും അത്രയും കാര്യക്ഷമമാക്കണം. രോഗപ്രതിരോധ ശേഷി ഉയർത്താൻ മഴക്കാലത്ത് ഭക്ഷണ ക്രമീകരണം ഉൾപ്പെടെ ജനങ്ങളെ പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ഇതിന് സർക്കാരിന് മാത്രമല്ല, മാധ്യമങ്ങൾക്കുമുണ്ട് ഉത്തരവാദിത്വം. അത് നിർവഹിച്ചാൽ ആശുപത്രികൾക്ക് മുന്നിൽ വലിയ നിരയുണ്ടാകില്ല. എക്‌സ്ട്രീം വെതറിനെ ലോകത്ത് എല്ലായിടത്തെയും ജനങ്ങൾ അതിജീവിക്കുന്നുണ്ട്. അതുപോലെ നമുക്കും ചെയ്യാവുന്നതേയുള്ളൂ.

Content Highlights: Today's Article About monsoon


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago
No Image

തമിഴ്‌നാട്; പാമ്പുകടിയേറ്റാല്‍ വിവരം സര്‍ക്കാരിനെ അറിയിക്കണം

National
  •  a month ago
No Image

ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  a month ago
No Image

കോട്ടയത്ത് ബസുകൾ കൂട്ടിയിടിച്ചു അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

ഡര്‍ബനില്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കി സഞ്ജു

Cricket
  •  a month ago
No Image

കോഴിക്കോട്; ആറ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

Kerala
  •  a month ago
No Image

സിഡ്‌നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന വിമാനത്തിന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം എമര്‍ജന്‍സി ലാന്‍ഡിങ്ങ്  

International
  •  a month ago
No Image

അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പ്രഷര്‍ കുക്കറിനുള്ളിൽ മൂര്‍ഖന്‍ പാമ്പ്; പാമ്പ് കടിയേല്‍ക്കാതെ വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്രശബ്ദം; മലപ്പുറം പോത്തുകല്ലില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  a month ago