കര്‍ണാടകയില്‍ വര്‍ഗീയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആന്റി കമ്മ്യൂണല്‍ വിങ്
ബംഗളൂരു • കര്‍ണാടകയില്‍ വര്‍ഗീയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വിഭാഗത്തിന് രൂപം നല്‍കി ആഭ്യന്തര വകുപ്പ്. ആന്റി കമ്മ്യൂണല്‍ വിങ് (എ.സി.ഡബ്ല്യു) എന്ന പേരില്‍ പുതിയ ദൗത്യ സംഘത്തെ നിയോഗിക്കുക വഴി സംസ്ഥാനത്തുണ്ടാകുന്ന വര്‍ഗീയ സംഘര്‍ഷം, വിദ്വേഷ പ്രസംഗം, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം എന്നിവ ഇല്ലാതാക്കുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു. നിലവില്‍ ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സംഘത്തെ നിയോഗിച്ചിട്ടുള്ളത്. വൈകാതെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും വിങ്ങിനെ വിന്യസിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദക്ഷിണ കന്നഡ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 200 ഓളം കേസുകള്‍ സംഘം പ്രത്യേകമായി പരിശോധിക്കും. വര്‍ഗീയ കേസുകള്‍, വിദ്വേഷ പ്രസംഗത്തിന്റെ പേരിലെടുത്ത കേസുകള്‍, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിന്റെ പേരിലെടുത്ത കേസുകള്‍ എന്നിവ ഇതില്‍ പെടുമെന്ന് മംഗളൂരു സിറ്റി പൊലിസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ജെയിന്‍ അറിയിച്ചു.
മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സദാചാര ആക്രമണം, പശുക്കടത്തിന്റെ പേരിലുണ്ടായ അതിക്രമങ്ങള്‍ തുടങ്ങിയ കേസുകളും പ്രത്യേകമായി പരിശോധിക്കും.
സ്ഥിരം കുറ്റവാളികളെയും സാമൂഹ്യദ്രോഹികളെയും നിരീക്ഷിക്കും. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ പ്രത്യേക അനുമതിയോടെ അന്വേഷണം നടത്തും. മംഗളൂരു സിറ്റി പൊലിസ് അസി. കമ്മീഷണര്‍ പി.എ ഹെഗ്‌ഡെ സംഘത്തിന് നേതൃത്വം വഹിക്കും.
Content Highlights:Anti Communal Wing Is started in Karnataka
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."