HOME
DETAILS

റെയിൽവേക്ക് വരുമാനമുണ്ടാക്കുന്നത് കേരളം; വണ്ടികൾ ഉത്തരേന്ത്യക്കാർക്ക്

  
backup
June 17 2023 | 02:06 AM

railway-is-avoiding-kerala

കോഴിക്കോട് • സംസ്ഥാനത്തോടുള്ള കേന്ദ്ര സർക്കാരിന്റെ കടപ്പാട് ഒരു വന്ദേഭാരത് ട്രെയിനിൽ ഒതുക്കുമ്പോഴും സതേൺ റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിക്കൊടുക്കുന്നത് കേരളം. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് മംഗള എക്‌സ്പ്രസാണ് സതേൺ റെയിൽവേയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള വണ്ടി.


36.32 കോടി രൂപയാണ് നാലു മാസംകൊണ്ട് മംഗള എക്‌സ്പ്രസ് നേടിയത്. ഇക്കാലയളവിൽ 3,35,342 പേരാണ് ഇതിൽ യാത്രചെയ്തത്. വരുമാനത്തിൽ ആദ്യത്തെ നാല് സ്ഥാനവും കേരളത്തിലെ വണ്ടികൾക്കാണ്. കേരള എക്‌സ്പ്രസ് 30.50 കോടിയും ആലപ്പുഴ എക്‌സ്പ്രസ് 28.47 കോടിയും നേടി. രാജധാനി എക്‌സ്പ്രസ് 27.90 കോടി രൂപയുടെ വരുമാനമുണ്ടാക്കി. പട്ടികയിലെ ആദ്യ 50ൽ 12 ട്രെയിനുകൾ 11 കോടിയും 10 ട്രെയിനുകൾ 10 കോടിയും മാത്രം വരുമാനമുണ്ടാക്കിയപ്പോഴാണിത്. ആകെ 20 ട്രെയിനുകളേ 20 കോടിക്കു മുകളിൽ വരുമാനമുണ്ടാക്കിയിട്ടുള്ളൂ.


അയൽ സംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്‌നാട്ടിലുമുൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് അനുവദിച്ച ശേഷമാണ് കേരളത്തിന് ഒരെണ്ണം അനുവദിച്ചത്. അതേസമയം ഇതിന് അതിവേഗത്തിൽ ഓടാവുന്ന വളവും തിരിവുകളും ഇല്ലാത്ത പാത സംസ്ഥാനത്തു റെയിൽവേ പണിതിട്ടുമില്ല.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിന് കിട്ടിയത് രണ്ട് ട്രെയിൻ മാത്രമാണ്. കോച്ച് ഫാക്ടറി, ശബരി റെയിൽപാത എന്നിവയെല്ലാം യാഥാർഥ്യമാകാതെ അവശേഷിക്കുകയാണ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്ന കാര്യത്തിൽ മാത്രമല്ല സ്റ്റോപ്പുകൾ അനുവദിക്കുന്നതിൽ പോലും കേരളം വിവേചനം നേരിടുന്നു. സംസ്ഥാന സർക്കാറിന്റെ സ്വപ്‌ന പദ്ധതിയായ കെ-റെയിലിന് അനുമതി നൽകാനും റെയിൽവേ ഇതുവരെ തയാറായിട്ടില്ല. കാലാവധി കഴിഞ്ഞ കമ്പാർട്ട്‌മെന്റുകൾ പോലും കേരളത്തിലേക്ക് തള്ളിവിടുന്ന പ്രവണതയാണ് റെയിൽവേ തുടരുന്നത്.

പൊട്ടിപ്പൊളിഞ്ഞ കമ്പാർട്ട്‌മെന്റുകളുമായാണ് പല ട്രെയിനുകളും കേരളത്തിൽ ഓടുന്നത്. റെയിൽവേക്ക് നഷ്ടമുണ്ടാക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓരോ ബജറ്റിലും വാരിക്കോരി നൽകുമ്പോഴാണ് കേരളം അവഗണന നേരിടുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം 2.40 ലക്ഷം കോടി രൂപയാണ് റെയിൽവേയുടെ വരുമാനം. മുൻ വർഷമിത് 1.91 ലക്ഷം കോടിയായിരുന്നു. 2019ൽ സതേൺ റെയിൽവേ 4482.49 കോടി രൂപ നേടിയപ്പോൾ നോർത്ത് ഈസ്‌റ്റേൺ സോൺ 1574 കോടി രൂപ മാത്രമായിരുന്നു വരുമാനമുണ്ടാക്കിയത്. മറ്റു പല സോണുകളും പകുതി പോലും വരുമാനമില്ലാതെയാണ് ഓടുന്നത്.

Content Highlights: Railway is Avoiding Kerala


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago