ഡിഗ്രി തോറ്റ എസ്എഫ്ഐ നേതാവിന്റെ പിജിക്ക് പ്രവേശനം; കുറ്റക്കാരനെങ്കില്‍ നടപടി, പരിശോധിക്കുമെന്ന് ആര്‍ഷോ
കുറ്റക്കാരനെങ്കില്‍ നടപടി, പരിശോധിക്കുമെന്ന് ആര്‍ഷോ
തിരുവനന്തപുരം: വീണ്ടും വ്യാജ ഡിഗ്രി വിവാദം. കായംകുളം എംഎസ്എം കോളേജില്‍ എസ്എഫ്ഐ നേതാവ് വ്യാജ ഡിഗ്രി സമര്‍പ്പിച്ച് പ്രവേശനം നേടിയെന്ന് പരാതിയില്‍ വിശദമായി പരിശോധിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഡിഗ്രി തോറ്റ നിഖില്‍ തോമസ് എംകോമിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നാണ് ആരോപണം.
മൂന്ന് മാസം മുന്‍പ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ പെണ്‍കുട്ടിയുടെ പരാതി നല്കിയ സംഭവത്തില്‍ സിപിഎം ഇടപെട്ട് നിഖില്‍ തോമസിനെ എസ്എഫ്ഐ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയിരുന്നു. കായംകുളം എംഎസ്എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താന്‍ കലിംഗ യൂണിവേഴ്സിറ്റിയില്‍ ബികോം പഠിക്കാന്‍ ചേര്‍ന്നതെന്നാണ് നിഖിലിന്റെ വിശദീകരണമെന്നും തെറ്റായി പ്രവേശനം നേടിയെങ്കില്‍ നടപടി ഉണ്ടാകുമെന്നും ആര്‍ഷോ പ്രതികരിച്ചു.
നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം പഠിച്ചത് 20182020 കാലഘട്ടത്തിലാണ്. 2019 ല്‍ കായംകുളം എംഎസ്എം കോളേജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന് ജോയിന്റ് സെക്രട്ടറിയുമായിരുന്നു നിഖില്‍. എന്നാല്‍ ഡിഗ്രി പാസാകാന്‍ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജില്‍ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖില്‍ ഹാജരാക്കിയത്. ഒരേ കാലത്ത് എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. രേഖാമൂലം തെളിവ് സഹിതമാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."