എന്ത്‌കൊണ്ട് മാരുതി ജിംനി വാങ്ങണം? തീര്‍ച്ചയായും അറിയേണ്ട 8 കാരണങ്ങള്‍ ഇവ?
ഇന്ത്യന്‍ വാഹന പ്രേമികള്‍ക്കിടയില്‍ വലിയ ജനപ്രീതി പിടിച്ച് പറ്റിയ വാഹനമാണ് മാരുതിയുടെ ജിംനി. ഇന്ത്യന്‍ വാഹനവിപണിയില്‍ കൊടുങ്കാറ്റായി മാറിയ ഈ എസ്.യു.വിയെ ഓഫ് റോഡ് എസ്.യു.വിന്റെ ശ്രേണിയിലാണ് കണക്ക് കൂട്ടുന്നത്. വലിയ വാഹനങ്ങളായ മഹീന്ദ്ര ഥാറിന്റേയും ഫോഴ്‌സ് ഗൂര്‍ഖയുടേയും എതിരാളികളായ ഈ വാഹനം, യുവജനങ്ങള്‍ക്ക് പുറമെ കുടുംബങ്ങള്‍ക്കും വളരെ പ്രിയപ്പെട്ട വാഹനമായി മാറിയിട്ടുണ്ട്.
മാരുതിയുടെ ജിംനി വാങ്ങാനുളള 8 കാരണങ്ങള്‍ ഇതാ
1, ചെറിയ എസ്.യു.വികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ വാഹനം
വലിപ്പം കുറഞ്ഞ തരത്തിലുളള ചെറിയ എസ്.യു.വികള്‍ സ്വപ്‌നം കാണുന്നവര്‍ക്ക് പറ്റിയ വാഹനമാണ് മാരുതി സുസുക്കിയുടെ ജിംനി. സിറ്റിയിലൂടെയും തിരക്കേറിയ റോഡിലേയും എളുപ്പത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് ആളുകളെ ജിംനിയിലേക്ക് ആകര്‍ഷിക്കുന്നത്. ഥാര്‍, ഗൂര്‍ക്ക മുതലായ മറ്റ് എസ്.യു.വികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കാര്‍ കൈകാര്യം ചെയ്യാന്‍ എളുപ്പമാണ്. കൂടാതെ സഞ്ചരിക്കാന്‍ വളരെ സുഖപ്രദവുമാണ് ജിംനി, എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
2, സര്‍വ്വീസ്
മാരുതി സുസുക്കി കുടുംബത്തില്‍ നിന്ന് പുറത്ത് വരുന്ന വാഹനമായത് കൊണ്ട് തന്നെ മികച്ച സര്‍വ്വീസ് വാഹനത്തിന് കമ്പനി പ്രദാനം ചെയ്യുന്നുണ്ട്. രാജ്യത്തെവിടേയും മികച്ച ടെക്‌നീഷ്യന്‍മാരുടെ സേവനവും മെയിന്റെയ്ന്റന്‍സും നിര്‍മാതാക്കള്‍ ഉറപ്പ് വരുത്തുന്നുണ്ട്.
3, മികച്ച റീ സെയില്‍ വാല്യു
ഒരു വാഹനം പുതുതായി വാങ്ങാന്‍ ഉദ്ധേശിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിന്റെ റീ സെയില്‍ വാല്യു. ഭാവിയില്‍ വാഹനം വില്‍ക്കാന്‍ ഉദ്ധേശിക്കുന്നവര്‍ക്ക് മികച്ച ഇന്‍വെസ്റ്റ്‌മെന്റ് ആയിരിക്കും ജിംനി വാങ്ങാന്‍ പണം മുടക്കുക എന്നത്. മാരുതിയുടെ വാഹനങ്ങളുടെ നീണ്ട് നില്‍ക്കാനുളള ശേഷിയും, വിശ്വാസ്യതയും ഇത്തരത്തില്‍ ജിംനിയുടെ മികച്ച റീ സെയില്‍ വാല്യുവിന് കരുത്ത് പകരുന്നു.
4, റൈഡ് ക്വാളിറ്റി
ഉപഭോക്താക്കള്‍ക്ക് മികച്ച റൈഡ് ക്വാളിറ്റി പ്രദാനം ചെയ്യുന്ന വാഹനമാണ് ജിംനി. ഓഫ് റോഡിലും, നഗരങ്ങളിലുമൊക്കെ മികച്ച യാത്രാ സുഖം വാഹനം പ്രദാനം ചെയ്യുന്നുണ്ട്. അതിനൊപ്പം കുറഞ്ഞ ഭാരവും, സൈസും വാഹനത്തെ റൈഡിങ്ങിന് കൂടുതല്‍ അനുയോജ്യമാക്കി മാറ്റുന്നു.
5, ഡോര്‍ ലേ ഔട്ട്
കുടുംബത്തിന് ഒപ്പം യാത്ര ചെയ്യുന്നവര്‍ക്ക് പറ്റിയ രീതിയിലുളള 5 ഡോര്‍ ലേ ഔട്ട് വാഹനത്തെ സംബന്ധിച്ച് വളരെ പോസിറ്റീവായ ഘടകമാണ്. കുട്ടികളെയും മറ്റും വാഹനത്തിനുളളില്‍ വേഗത്തില്‍ പ്രവേശിപ്പിക്കാനും, ലഗേജ്, ഗ്രോസറി മുതലായവ വാഹനത്തിലേക്ക് എളുപ്പത്തില്‍ കയറ്റിയിറക്കുന്നതിനും ഈ അഞ്ച് ഡോര്‍ മോഡല്‍ വളരെ ഉപയോഗ പ്രദമാണ്. അഞ്ച് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കാറില്‍ മികച്ച ഹെഡ് സ്‌പേസ്, ബൂട്ട് സ്‌പേസ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
5, ഓട്ടോമറ്റിക്ക് ഗിയര്‍ ബോക്‌സ് ഓപ്ഷന്‍
ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സ് ഓപ്ഷനിലും മാരുതി സുസുക്കിയുടെ ജിംനി ലഭ്യമാണ്. നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലാണ് വാഹനം ലഭ്യമാകുന്നത്.
6, മികച്ച ഇന്ധനക്ഷമത
ഫ്യുവലിന് വലിയ തരത്തില്‍ വിലക്കയറ്റം നേരിടുന്ന ഇന്ത്യ പോലെയുളള വിപണികളില്‍ പുതിയ വാഹനം വാങ്ങുമ്പോള്‍ മികച്ച ഇന്ധനക്ഷമത ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ജിംനിയുടെ മാനുവല്‍ മോഡലിന് 16.94 കി.മീറ്ററും ഓട്ടോമാറ്റിക്ക് മോഡലിന് 16.39 കി.മീറ്ററും ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. വാഹനത്തിന്റെ എതിരാളികളായ മറ്റ് എസ്.യു.വികളെ താരതമ്യം ചെയ്യുമ്പോള്‍ ഇത് മികച്ച ഇന്ധനക്ഷമതയാണ്.
7, കോംപാക്റ്റ് സൈസ്
തിരക്കേറിയ ഇന്ത്യന്‍ നിരത്തുകളില്‍ വാഹനം ഓടിക്കുക, പാര്‍ക്ക് ചെയ്യുക മുതലായ കാര്യങ്ങള്‍ക്ക് വലുപ്പം കുറഞ്ഞ വാഹനങ്ങളാണ് എപ്പോഴും അനുയോജ്യം. എത്ര തിരക്കുളള പാര്‍ക്കിങ് സ്‌പോട്ടുകളിലും, തിരക്കേറിയ നിരത്തുകളിലും കൈകാര്യം ചെയ്യാന്‍ എളുപ്പമാണ് എന്നത് ജിംനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
8, ഭംഗിയേറിയ ഡിസൈന്‍
വാഹനത്തിന്റെ ചെറിയ സൈസും, ഡിസൈനും ജിംനിയെ വേറിട്ടതും,ഭംഗിയേറിയതുമാക്കി തീര്‍ക്കുന്നുണ്ട്. കാണാന്‍ ഒരു ടോയ് കാറിന്റെ വൈബ് നല്‍കുന്ന വാഹനം മികച്ച ആക്‌സസറീസുകള്‍ കൊണ്ട് സമ്പന്നവുമാണ്.
Content Highlights:reasons-to-buy-the-maruti jimny
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."